പുലാപ്പറ്റ: സ്കൂളിൽനിന്നും ബംഗളൂരുവിലേക്ക് ഉല്ലാസയാത്ര പോയ സംഘത്തിലെ വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. പുലാപ്പറ്റ എം.എൻ.കെ.എം ഗവ. ഹൈസ്കൂൾ പത്താംതരം വിദ്യാർഥിനി പുലാപ്പറ്റ മുണ്ടോളി ശശിയുടെ മകൾ സയന (15) യാണ് മരിച്ചത്.
പുലാപ്പറ്റ ഹൈസ്കൂളിൽ നിന്നും മൈസൂരിലേക്കാണ് സംഘം പോയിരുന്നത്. തിങ്കളാഴ്ച രാത്രി ബംഗളൂരുവിലെ വൃന്ദാവൻ ഉദ്യാനം സന്ദർശിക്കവെയാണ് സംഭവമുണ്ടായത്. ഉടനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. ഹൃദയാഘാതമാണ് മരണകാരമെന്ന് കണ്ടെത്തി. മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് പുലാപ്പറ്റ സ്ക്കൂളിലെത്തിക്കും.
മൂന്ന് ബസ്സുകളിൽ 135 വിദ്യാർത്ഥികളും 15 അധ്യാപകരും അടക്കം 150 പേരാണ് സ്ക്കൂളിൽ നിന്ന് ഉല്ലാസയാത്ര പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.