അറസ്റ്റിലായ പ്രതികൾ

പൂവാറിലെ റിസോർട്ടിൽ ആറ്​ മാസത്തിനിടെ 17 ലഹരി പാർട്ടികൾ; മോഡലിനെ കേന്ദ്രീകരിച്ചും അന്വേഷണം

പൂവാർ (തിരുവനന്തപുരം): കാരക്കാ​ട്ടെ സ്വകാര്യ റിസോർട്ടിൽ ആറ്​ മാസത്തിനിടെ 17 ലഹരി പാർട്ടികൾ നടന്നതായി അന്വേഷണ സംഘം. കഴിഞ്ഞദിവസം ഇവിടെ നടന്ന പാർട്ടിയിൽ ഏ​കദേശം ഏഴ്​ ലക്ഷം രൂപയാണ്​ വരുമാനം.

പ്രത്യേക എക്​സൈസ്​ സംഘമാണ്​ കേസ്​ അന്വേഷിക്കുന്നത്​. തിരുവനന്തപുരത്തെ മോഡലിനെ കേന്ദ്രീകരിച്ചും​ അന്വേഷണം നടക്കുന്നുണ്ട്​​.

പുതുവത്സരാഘോഷം മുന്നിൽ കണ്ട്​ നഗരത്തിൽ ലഹരി ഒഴുക്കുന്നതിന്​ മുന്നോടിയായിട്ടാണ്​ പൂവാറിലെ റിസോർട്ടിൽ പരീക്ഷണാടിസ്​ഥാനത്തിൽ ലഹരി പാർട്ടി നടത്തിയത്​. പെ​ട്ടെന്ന്​ തിരിച്ചറിയാതിരിക്കാൻ സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലിന്‍റെ പേരിലായിരുന്നു​ ടിക്കറ്റ്​ വിൽപ്പന. 3000, 2000, 1000 രൂപക്കാണ്​ ടിക്കറ്റ്​ നൽകിയത്​.

ബംഗളൂരുവിൽനിന്നുള്ള രഹസ്യ വിവരത്തിന്‍റെ അടിസ്​ഥാനത്തിലായിരുന്നു റെയ്​ഡ്​. റിസോർട്ടിലെ ഹാർഡ്​ ഡിസ്​ക്​ പിടിച്ചെടുത്തിട്ടുണ്ട്​.

പിടിയിലായ 20 പേരിൽ 17 പേരെ ജാമ്യത്തിൽ വിട്ടയച്ചു. എക്സൈസ് എന്‍ഫോഴ്സ്മെൻറ് നടത്തിയ പരിശോധയിൽ സ്ത്രീയും കൊലക്കേസ് പ്രതിയും അടക്കമാണ്​ പിടിയിലായത്. ഹഷീഷ് ഓയിൽ, എം.ഡി.എം.എ ഗുളികകൾ, എൽ.എസ്.ഡി സ്​റ്റാമ്പ്, കഞ്ചാവ് തുടങ്ങിയ മാരക ലഹരി വസ്തുക്കളും ഇവരിൽനിന്ന് പിടിച്ചെടുത്തിരുന്നു.

റി​സോ​ർ​ട്ടി​ല്‍ നി​ന്ന്​ പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി വ​സ്തു​ക്ക​ൾ

'നിർവാണ' എന്ന വാട്സ്ആപ് കൂട്ടായ്മയാണ് പാർട്ടി സംഘടിപ്പിച്ചത്. ആര്യനാട് സ്വദേശി അക്ഷയ് മോഹൻ, ശംഖുംമുഖം കണ്ണാന്തുറ സ്വദേശിയും കൊലക്കേസ് പ്രതിയുമായ പീറ്റർ ഷാൻ, അതുൽ എന്നിവരാണ്​ സംഘാടകർ. ഇവരെ ചോദ്യം ചെയ്യൽ തുടരുകയാണ്​.

ശനിയാഴ്ച രാത്രി ഏ​ഴിന്​ തുടങ്ങിയ പാർട്ടിയിൽ വിവിധ ജില്ലകളിൽനിന്നും സംസ്ഥാനത്തിന് പുറത്തുനിന്നും സ്ത്രീകളടക്കം നൂറോളം പേർ പങ്കെടുത്തതായാണ് വിവരം. നിർവാണ മ്യൂസിക് ഫെസ്​റ്റിവൽ എന്ന പേരിലായിരുന്നു പാർട്ടി.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഞായറാഴ്​ച ഉച്ചയോടെ എൻഫോഴ്സ്മെൻറ് സ്ക്വാഡ് സി.ഐ അനിലിെൻറ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ എത്തുമ്പോൾ പാർട്ടി അവസാനിപ്പിച്ച് പലരും സ്ഥലം വിട്ടിരുന്നു. ടൂറിസ്​റ്റുകളെന്ന വ്യാജേനയാണ് ഉദ്യോഗസ്ഥരെത്തിയത്.

പൂ​വാ​ർ കാ​ര​ക്കാ​ട് റി​സോ​ട്ടി​ൽ ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി പി​ടി​യി​ലാ​യ അ​ക്ഷ​യ് മോ​ഹ​ൻ, പീ​റ്റ​ർ ഷാ​ൻ, അതുൽ

റിസോർട്ടിൽ അവശേഷിച്ചിരുന്ന 20 പേരെയാണ് കസ്​റ്റഡിയിലെടുത്തത്. ലഹരിയുടെ ഉപയോഗംമൂലം ബോധം മങ്ങിയ അവസ്ഥയിലായിരുന്നു പലരും. കരയിൽനിന്ന് ബോട്ടിൽ മാത്രമേ റിസോർട്ടിൽ എത്താനാകൂവെന്ന സൗകര്യം ഉപയോഗപ്പെടുത്തിയാണ് ലഹരി പാർട്ടി സംഘടിപ്പിച്ചത്​.

റിസോര്‍ട്ടില്‍ മദ്യം വിളമ്പാൻ ലൈസന്‍സില്ലെന്നാണ്​ വിവരം. പാർട്ടിക്കെത്തിയവർക്ക്​ ബോട്ട് സൗകര്യം ഉള്‍പ്പെടെ ഒരുക്കിയ റിസോര്‍ട്ട് അധികൃതരും സംശയ നിഴലിലാണ്.

Tags:    
News Summary - 17 drunken parties in six months at Poovar resort; Investigation focusing on the model

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.