മലപ്പുറം ജില്ലയിൽ 18 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെൻറ് സോണില്‍

മലപ്പുറം: കോവിഡ് രോഗവ്യാപനം തടയുന്നതിൻറെ ഭാഗമായി 18 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മ​െൻറ് സോണില്‍  ഉള്‍പ്പെടുത്തിയതായി ജില്ല കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ കോവിഡ് പ്രതിരോധ ജില്ലാതല മുഖ്യ സമിതി അവലോകന യോഗത്തില്‍ അറിയിച്ചു. നേരത്തെയുള്ള 13 വാര്‍ഡുകള്‍ക്ക് പുറമെയാണിത്. ഇതോടെ ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട വാര്‍ഡുകള്‍ 31 ആയി. ഇവിടങ്ങളില്‍ അതീവ ജാഗ്രതയും കര്‍ശന നിയന്ത്രണങ്ങളുമുണ്ടാകും.

മൂര്‍ക്കനാട് ഗ്രാമപഞ്ചായത്തിലെ 2, 3, കുറുവയിലെ 9, 10, 11, 12, 13, കല്‍പകഞ്ചേരിയിലെ 12, എടപ്പാളിലെ 7, 8, 9, 10, 11, 17, 18 വാര്‍ഡുകളുമാണ് പുതിയതായി പട്ടികയില്‍ ഉള്‍പ്പെട്ടത്. നേരത്തെ പ്രഖ്യാപിച്ച മഞ്ചേരി നഗരസഭയിലെ 5, 6, 7, 9, 12, 14, 16, 33, 45, 46, 50 വാര്‍ഡുകളും തിരൂരങ്ങാടി നഗരസഭയിലെ വാര്‍ഡ് 38, ആനക്കയം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 21 എന്നിവയും കണ്ടെയിന്‍മെന്റ് സോണില്‍ തുടരും.

Tags:    
News Summary - 18 more containment zone in malappuram district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.