മൃതദേഹവുമായി ഇന്നലെ കാന്തൻപാറയിൽ കുടുങ്ങിയ 18 രക്ഷാപ്രവർത്തകരെ എയർലിഫ്റ്റ് ചെയ്യും

മേപ്പാടി: കാന്തൻപാറയിൽ ഇന്നലെ കുടുങ്ങിയ 18 രക്ഷാപ്രവർത്തകരെ ഇന്ന് എയർലിഫ്റ്റ് ചെയ്യും. സൂചിപ്പാറയ്ക്ക് അടുത്ത് കാന്തൻപാറയിൽ ഇന്നലെ തെരച്ചിലിന് പോയി വനത്തിൽ അകപ്പെടുകയായിരുന്നു. ഇവിടെ കണ്ട മൃതദേഹം എടുക്കാൻ പോയതായിരുന്നു ഇവർ.

വെളിച്ചക്കുറവ് കാരണം പുഴ കടന്ന് രാത്രി തിരിച്ചെത്താൻ സാധിക്കാതായി. ഇതോടെ ഇവർ കാന്തൻപാറയിലെ വനംവകുപ്പിന്റെ ഔട്ട്‌ പോസ്റ്റിലെത്തി. രാത്രി ഔട്ട്‌ പോസ്റ്റിലാണ് കഴിഞ്ഞത്.

14 എമർജൻസി റെസ്ക്യൂ ടീം അംഗങ്ങളും നാല് സന്നദ്ധ രക്ഷ പ്രവർത്തകരുമാണ് സംഘത്തിലുള്ളത്. ഇവര്‍ക്ക് ഭക്ഷണമടക്കം എത്തിച്ചുനൽകിയിരുന്നു. 

Tags:    
News Summary - 18 rescue workers who were stuck in Kanthanpara yesterday with the dead body will be airlifted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.