ബംഗളൂരു: കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ഒാൺലൈൻ പെൺവാണിഭ കേസിലെ മുഖ്യപ്രതി ജോയിസും സഹായി അരുണും പിടിയിൽ. ബംഗളൂരുവിൽ നിന്നാണ് കേരളാ പൊലീസ് ഇരുവരെയും പിടികൂടിയത്. കൊച്ചി കേന്ദ്രീകരിച്ച മനുഷ്യക്കടത്തിലെ മുഖ്യ ഇടപാടുകാരനാണ് ജോയിസ്. ഇയാൾ കേസിൽ നേരത്തെ പിടിയിലായ അച്ചായൻ എന്നറിയപ്പെടുന്ന ജോഷിയുടെ മകനാണ്.
കുറച്ചു ദിവസങ്ങൾക്ക് മുമ്പ് തന്നെ ജോയിസിനെ പൊലീസ് പിടികൂടിയെന്നാണ് വിവരം. എന്നാൽ, സഹായി അരുണിനെ കൂടി പിടികൂടിയ േശഷം വിവരം പുറത്തുവിടാനായിരുന്നു പൊലീസിന്‍റെ തീരുമാനം. കേസുമായി ബന്ധപ്പെട്ട് ഇരുവരെയും വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
രണ്ട് മാസം മുമ്പ് നെടുമ്പാശേരിയിൽ നിന്ന് ദുബൈ, ബഹറിൻ, ഖത്തർ എന്നീ രാജ്യങ്ങളിലേക്ക് യുവതികളെ കടത്തിയത് ജോഷിയും ജോയിസും അടക്കമുള്ള പ്രതികളാണ്. അന്യ സംസ്ഥാനത്തു നിന്നുള്ള പെൺകുട്ടികളെ കേരളത്തിൽ എത്തിച്ച ശേഷമാണ് വിദേശത്തേക്ക് അയച്ചിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
പറവൂര്‍ പെണ്‍വാണിഭ കേസിലും വരാപ്പുഴ കേസിലും പ്രതിയാണ് ജോയിസിന്‍റെ അച്ഛനായ ജോഷി. ഇരു കേസിലുമായി ഇയാള്‍ അഞ്ച് മാസത്തോളം തടവില്‍ കിടന്നിട്ടുണ്ട്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ മറ്റൊരു പെൺവാണിഭ കേസിലും പ്രതിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.