മുല്ലപ്പെരിയാര്‍: പുതിയ ആഘാതപഠനത്തിനും നടപടി വേണമെന്ന് കേരളം

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രിതല ചര്‍ച്ചക്കും പുതിയ ആഘാതപഠനത്തിനും നടപടി വേണമെന്ന് കേരളം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. റബര്‍ പ്രതിസന്ധി മറികടക്കാന്‍ ഇറക്കുമതിനയം മാറ്റുകയും തീരുവ വര്‍ധിപ്പിക്കുകയും വിലസ്ഥിരതാ ഫണ്ടില്‍നിന്ന് കൂടുതല്‍ സഹായം നല്‍കണം.
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സഹായം നല്‍കണം. ഇതിനായി കേന്ദ്രം തയാറാക്കിയ സിന്‍ഹു കമീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കണം. ഇവയടക്കം 14 ആവശ്യങ്ങളടങ്ങിയ നിവേദനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് കൈമാറി.

തിരുവനന്തപുരം വിമാനത്താവളത്തില്‍ സംസ്ഥാന വിഷയങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രധാനമന്ത്രിയുമായി നടത്തിയ പ്രത്യേക ചര്‍ച്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. എയര്‍ഫോഴ്സിന്‍െറ ടെക്നിക്കല്‍ ഏരിയയിലെ സേഫ് ഹൗസില്‍ നടന്ന 15 മിനിറ്റോളം നീണ്ട ചര്‍ച്ചയില്‍ അഞ്ച് പേരൊഴികെ മറ്റെല്ലാ മന്ത്രിമാരും ചീഫ് സെക്രട്ടറിയും പങ്കെടുത്തു. പുതിയ ഡാം നിര്‍മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചക്ക് തമിഴ്നാടിനെ പ്രേരിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യം. പുതിയ ഡാമിന് പരിസ്ഥിതി ആഘാതപഠനത്തിന് നല്‍കിയ അനുമതി പിന്‍വലിച്ച പരിസ്ഥിതി മന്ത്രാലയത്തിന്‍െറ നടപടി അസാധുവാക്കണം. ചെന്നൈ വെള്ളപ്പൊക്കത്തിന്‍െറയും മുല്ലപ്പെരിയാര്‍ വൃഷ്ടിപ്രദേശത്തെ കനത്തമഴയുടെയും പശ്ചാത്തലത്തില്‍ ആഘാതപഠനം നടത്താന്‍ വിദേശീയരടക്കമുള്ള വിദഗ്ധരെ നിയോഗിക്കണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.