കാലിക്കറ്റ് പ്രഫസറുടെ ഡേറ്റ തട്ടിപ്പ്; ഗവർണർ റിപ്പോർട്ട്‌ തേടി

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല ഗവേഷകരുടെയും അധ്യാപകരുടെയും ഗവേഷണ പ്രവർത്തനങ്ങൾ വിലയിരുത്താൻ നിയോഗിച്ച ഐ.ക്യു.എ.സി ഡയറക്ടർ ഡോ. ജോസ് ടി. പുത്തൂർ ഡേറ്റ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ഗവർണർ വൈസ് ചാൻസലറോട് റിപ്പോർട്ട് തേടി. സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയുടെ പരാതിയിലാണ് നടപടി.

ഡേറ്റ തട്ടിപ്പ് നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് ശാസ്ത്ര ജേണലായ പ്ലോസ് ഒണിന്റെ എഡിറ്റോറിയൽ ബോർഡ് സർവകലാശാല സസ്യശാസ്ത്ര വിഭാഗം മേധാവി കൂടിയായ ജോസ് പുത്തൂരിന്‍റെ ലേഖനം പിൻവലിച്ചിരുന്നു.

ഒരു കൺട്രോൾ ഡേറ്റ രണ്ടു ലേഖനത്തിലും വന്നത് മാത്രമാണ് പ്രശ്നമെന്നും അതു രണ്ടും സ്വന്തം ഡേറ്റ ആണെന്നും ന്യായീകരിച്ച് പ്രശ്നത്തെ നിസ്സാരവത്കരിക്കാനാണ് ജോസ് പുത്തൂർ ശ്രമിക്കുന്നതെന്ന് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി കുറ്റപ്പെടുത്തി. 

Tags:    
News Summary - Data Fraud of Calicut Professor; Governor sought report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.