വി.എസിന് മൽസരിക്കാൻ പ്രായം തടസമല്ല -കോടിയേരി

കൊച്ചി:  പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ പ്രായം തടസ്സമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യത്തിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടാണ് തനിക്കെന്നും അദ്ദേഹം മനോരമ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വി.എസും പിണറായിയും മൽസരിക്കണോയെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവകേരളമാർച്ച് താൻ നയിക്കാത്തത് സംഘടനാ പ്രവർത്തനത്തിൽ പൂർണമായി ശ്രദ്ധകേന്ദ്രീകരിക്കാനാണ്.  ജാഥയിൽ പങ്കെടുത്താൽ സംഘടനാ പ്രവർത്തനം സാധിക്കാതെവരും. സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയൻ ജാഥ നയിച്ചപ്പോൾ ഈ പോരായ്മ ഉണ്ടായെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.