ചന്ദ്രബോസ് വധം: സ്വന്തം സാക്ഷികള്‍ പ്രതിഭാഗത്തിന് തിരിച്ചടിയാവുന്നു

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ സ്വന്തം സാക്ഷികള്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയത് പ്രതിഭാഗത്തിന് തിരിച്ചടിയാവുന്നു. പ്രതിഭാഗം സാക്ഷി മെഡിക്കല്‍ കോളജിലെ ഡോ. അജിത്തിന്‍െറ വിസ്താരം കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. മറ്റ് സാക്ഷികളായ എറണാകുളം തമ്മനത്തെ ടയറക്സ് കമ്പനി എം.ഡി എം.വി. കിരണ്‍, ഉന്മാദ -വിഷാദ രോഗത്തിന് പ്രതി മുഹമ്മദ് നിസാമിനെ ചികിത്സിച്ചെന്ന് പറഞ്ഞ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയിലെ ഡോ. സെയ്തുമുഹമ്മദ്, ഫോറന്‍സിക് കണ്‍സല്‍ട്ടന്‍റ് ഡല്‍ഹിയിലെ ഡോ. ആര്‍.കെ. ശര്‍മ എന്നിവരെയാണ് ബുധനാഴ്ച വിസ്തരിച്ചത്.

ചന്ദ്രബോസിനെ ഇടിച്ചുവീഴ്ത്തിയ ഹമ്മര്‍ കാറിന്‍െറ ടയര്‍ പരിശോധിച്ച ടയര്‍ വിദഗ്ധനായാണ് കിരണിനെ പരിചയപ്പെടുത്തിയിരുന്നത്. എന്നാല്‍, ടയര്‍ പരിശോധിക്കാനുള്ള സാങ്കേതിക വൈദഗ്ധ്യം തനിക്കില്ളെന്നും ടയര്‍ വ്യാപാരിയാണെന്നുമായിരുന്നു കിരണിന്‍െറ മൊഴി. കഴിഞ്ഞ ദിവസം പേരാമംഗലം സ്റ്റേഷനിലത്തെി കാറും ടയറും പരിശോധിച്ചെങ്കിലും ടയറിന്‍െറ കനം നോക്കിയില്ളെന്നും കിരണ്‍ പറഞ്ഞു. ഡോ. സെയ്തുമുഹമ്മദ് ആശുപത്രി രജിസ്റ്ററിന്‍െറ പകര്‍പ്പ് അനുമതിയില്ലാതെ കോടതിയില്‍ കൊണ്ടുവന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു.

കോടതിയും പ്രതിഭാഗത്തെ വിമര്‍ശിച്ചു. രേഖ അനുവദിക്കുന്നതിന് അനുമതി അപേക്ഷ നല്‍കാന്‍ ആവശ്യപ്പെട്ട കോടതി, ഇതിനായി അരമണിക്കൂര്‍ അനുവദിച്ചു.
നിസാമിന് ചികിത്സ നല്‍കിയിരുന്നതായും അതിന്‍െറ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും പ്രതിഭാഗം വിസ്താരത്തില്‍ ഡോ. സെയ്തുമുഹമ്മദ് മൊഴി നല്‍കി. 2011 ജനുവരി 24 മുതല്‍ ഈമാസം 29 വരെയുള്ള ആശുപത്രി രജിസ്റ്ററാണ് ഹാജരാക്കിയത്. ഇതില്‍ മുഹമ്മദ് നിസാമിന്‍െറ പേര് നിസാം അബ്ദുല്‍ഖാദര്‍ എന്നാണുള്ളത്. രേഖകളിലെ അവ്യക്തത ക്രോസ് വിസ്താരത്തില്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. രജിസ്റ്ററില്‍ എവിടെയാണ് ബൈപോളാര്‍ ചികിത്സ നല്‍കിയതെന്ന് വിശദീകരിക്കണമെന്നായി പ്രോസിക്യൂഷന്‍. ഇതോടെ, താന്‍ 20 മിനിറ്റാണ് നിസാമുമായി സംസാരിച്ചതെന്നും ചികിത്സിച്ചിട്ടില്ളെന്നും ഡോ. സെയ്തുമുഹമ്മദ് മൊഴി നല്‍കി.

ഫോറന്‍സിക് വിദഗ്ധന്‍ ഡോ. ആര്‍.കെ. ശര്‍മയുടെ വിസ്താരം പെട്ടെന്ന് അവസാനിപ്പിക്കണമെന്ന പ്രതിഭാഗം ആവശ്യം പ്രോസിക്യൂഷന്‍ എതിര്‍ത്തു. പുറത്തുനിന്നത്തെിയ ആളെന്നത് പരിഗണനാവിഷയമല്ളെന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അറിയിച്ചു. ചന്ദ്രബോസിന്‍െറ പോസ്റ്റ്മോര്‍ട്ടത്തിലെ പിഴവുകള്‍ കണ്ടത്തൊനാണ് ശര്‍മയെ വിസ്തരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.