കൊച്ചി: മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരടങ്ങുന്ന ഉന്നതരുമായി സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ ഫോണിലൂടെ ബന്ധം പുലര്‍ത്തിയിരുന്നതായി കണ്ടത്തെിയിട്ടുണ്ടെന്ന് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പിയായിരുന്ന ബി. പ്രസന്നന്‍നായര്‍. സരിതയോടൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സെക്രട്ടേറിയറ്റിലത്തെി കണ്ടതായി പരാതിക്കാരന്‍ മല്ളേലില്‍ ശ്രീധരന്‍നായര്‍ മൊഴി നല്‍കിയിരുന്നതായും പ്രസന്നന്‍ നായര്‍ സോളാര്‍ ആരോപണങ്ങള്‍ അന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന്‍ കമീഷന്‍ മുമ്പാകെ വ്യക്തമാക്കി.
സോളാര്‍ കേസ് അന്വേഷണത്തിനിടെ സരിതയുടെ ഫോണ്‍വിളി സംബന്ധിച്ച് അന്വേഷിച്ചപ്പോഴാണ് അവര്‍ ഉന്നതരുമായി ബന്ധം പുലര്‍ത്തിയത് ബോധ്യപ്പെട്ടത്. അതേസമയം, മുഖ്യമന്ത്രി നല്‍കിയതായി പറയുന്ന കത്ത് വ്യാജമായി നിര്‍മിച്ചതാണെന്ന് ബോധ്യപ്പെട്ടെന്ന് സോളാര്‍ പ്രത്യേകാന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായ പ്രസന്നന്‍നായര്‍ പറഞ്ഞു.
പ്രത്യേകാന്വേഷണ സംഘത്തിന് സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കാന്‍ പൂര്‍ണ അധികാരം നല്‍കിയിട്ടും അത് ചെയ്തില്ളെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി. അന്വേഷണം ജോപ്പനില്‍ അവസാനിപ്പിച്ചതും ഉന്നതരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാതിരുന്നതും എന്തുകൊണ്ടാണ്, ആരെങ്കിലും അന്വേഷണത്തെ തടസ്സപ്പെടുത്തിയിരുന്നോ, ആരെയെങ്കിലും ഉദ്യോഗസ്ഥര്‍ ഭയപ്പെട്ടിരുന്നോ തുടങ്ങിയ കാര്യങ്ങളും കമീഷന്‍ ആരാഞ്ഞു.
എന്നാല്‍, ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ ഉദ്യോഗസ്ഥന് കഴിഞ്ഞില്ല. പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ പവര്‍പ്ളാന്‍റ് സ്ഥാപിക്കാന്‍ സ്ഥലവും സബ്സിഡിയും അനുവദിക്കാമെന്ന പേരിലാണ് 40 ലക്ഷം പറ്റിച്ചതെന്നാണ് ശ്രീധരന്‍നായരുടെ പരാതി. സര്‍ക്കാറിലുള്ള സ്വാധീനം തെളിയിക്കാന്‍ ശ്രീധരന്‍നായരുടെ സാന്നിധ്യത്തില്‍ സരിത മുഖ്യമന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്‍റ് ടെന്നി ജോപ്പനുമായി ഫോണില്‍ സംസാരിച്ചതായും മൊഴി നല്‍കി. 2012 ജൂലൈ ഒമ്പതിന് സെക്രട്ടേറിയറ്റിലത്തെി സരിതക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടെന്ന് ശ്രീധരന്‍ നായര്‍ റാന്നി ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കിയിട്ടുമുണ്ട്.
പദ്ധതിയില്‍ പങ്കാളിയാകുന്നതിനെ മുഖ്യമന്ത്രി പ്രോത്സാഹിപ്പിച്ചതായും മൊഴിയുണ്ട്. ജോപ്പനെയും മുഖ്യമന്ത്രിയുടെ ഓഫിസിനെയും മൊഴിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഈ പരാമര്‍ശങ്ങള്‍ വന്നതോടെ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി വിസ്താരത്തിനിടെ ശ്രീധരന്‍നായര്‍ മൊഴി മാറ്റിയാലോ എന്ന് സംശയമുള്ളതുകൊണ്ട് ആഗസ്റ്റ് നാലിന് വീണ്ടും മൊഴിയെടുത്തു. ശ്രീധരന്‍നായര്‍ കമീഷന് നല്‍കിയ മൊഴി തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥനും അദ്ദേഹത്തിന്‍െറ മൊഴിയായി അവതരിപ്പിച്ചത്. മുഖ്യമന്ത്രി ഈ കാലഘട്ടത്തില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചിരുന്നില്ളെങ്കിലും മറ്റുള്ളവരുമായി അദ്ദേഹം എങ്ങനെയാണ് ബന്ധപ്പെട്ടിരുന്നതെന്ന കാര്യം അന്വേഷിച്ചില്ളെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
തട്ടിപ്പുകേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് മന്ത്രിമാരുള്‍പ്പെടെ ഉന്നതരുമായുള്ള ബന്ധവും അത് തട്ടിപ്പിന് ഉപയോഗിച്ചതുമെല്ലാം അന്വേഷണവിഷയമായിട്ടും അഞ്ച് കേസുകളുടെ പൂര്‍ണ ചുമതലയുണ്ടായിട്ടും അത്തരം കാര്യങ്ങള്‍ അന്വേഷിക്കാതിരുന്നത് ക്രിമിനല്‍ കേസുമായി ബന്ധമില്ലാത്ത പശ്ചാത്തലത്തിലാണെന്ന് പ്രസന്നന്‍നായര്‍ പറഞ്ഞു. ടീംസോളര്‍ കമ്പനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജോപ്പന്‍ വഴി ചെക് നല്‍കിയ കാര്യം അന്വേഷണത്തില്‍ ശരിയാണെന്ന് ബോധ്യപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.