പി. ശശിയുടെ നേതൃത്വത്തില്‍ പുതിയ നിയമ സംഘടന വരുന്നു

കണ്ണൂര്‍: മുന്‍  സി.പി.എം ജില്ലാ സെക്രട്ടറി പി. ശശിയുടെ നേതൃത്വത്തില്‍ ദേശീയതല നിയമ സംഘടന രൂപവത്കരിക്കുന്നു. അഡ്വ. പി. ശശി ചെയര്‍മാനും അഡ്വ. ടി. അശോക് കുമാര്‍ സെക്രട്ടറിയും അഡ്വ. വി. ജയകൃഷ്ണന്‍ ചീഫ് അറ്റോര്‍ണിയുമായി രൂപവത്കരിക്കപ്പെട്ട പീപ്പിള്‍സ് ലോ ഫൗണ്ടേഷന്‍  ഉദ്ഘാടനം  ഈ മാസം 10ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് നിര്‍വഹിക്കും.
സംഘടനയുടെ കീഴിലുള്ള  മനുഷ്യാവകാശ സംരക്ഷണ സെല്ലിന്‍െറയും അഴിമതി വിരുദ്ധ സെല്ലിന്‍െറയും ഉദ്ഘാടനം കെ.കെ. രാഗേഷ് എം.പിയും സൗജന്യ നിയമ സഹായ സെല്ലിന്‍െറ ഉദ്ഘാടനം റിച്ചാര്‍ഡ് ഹേ എം.പിയും നിര്‍വഹിക്കും.
 ‘ഇന്ത്യന്‍ ജനാധിപത്യം: ജുഡീഷ്യറിയുടെയും മാധ്യമങ്ങളുടെയും പങ്ക്’ എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിക്കും. കേരള സംസ്ഥാന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് അഡ്വ. ടി. ആസഫലി, മുന്‍ ലോക്സഭാംഗവും നിയമ പണ്ഡിതനുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍, മാധ്യമ പ്രവര്‍ത്തകന്‍ ജോണി ലൂക്കോസ് എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും. അര്‍ഹരായവര്‍ക്ക് സൗജന്യ നിയമ സഹായം, മനുഷ്യാവകാശ സംരക്ഷണത്തിന് വേണ്ടി ഫലപ്രദമായ ഇടപെടലുകളും നിയമ നടപടികളും, പരിസ്ഥിതി സംരക്ഷണത്തിന് കാര്യക്ഷമമായ പ്രവര്‍ത്തനപരിപാടികളും നിയമനടപടികളും, പൊതുഭരണത്തെ അഴിമതി മുക്തമാക്കുന്നതിനുള്ള ഫലപ്രദമായ ഇടപെടലുകള്‍ എന്നിവയാണ് ഫൗണ്ടേഷന്‍ ലക്ഷ്യമാക്കുന്നത്.
ഗ്ളോബല്‍ ലോ ഫൗണ്ടേഷന്‍ എന്ന ലീഗല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്‍െറ മിച്ച വരുമാനത്തില്‍നിന്ന് ഗണ്യമായ പങ്ക് പീപ്പിള്‍സ് ലോ ഫൗണ്ടേഷന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.