മാണിയുടെ രാജിയില്‍ ഇന്നുതന്നെ തീരുമാനമെന്ന് സി.എഫ് തോമസ്

തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിയുടെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാനായി പാര്‍ട്ടി ചെയര്‍മാന്‍ കെ. എം മാണിയെയും വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫിനെയും ചുമതലപ്പെടുത്തിയെന്ന് കേരളാ കോണ്‍ഗ്രസ് എം. നേതാവ് സി.എഫ് തോമസ് അറിയിച്ചു. രാജിക്കാര്യത്തില്‍ ഇന്നുതന്നെ തീരുമാനമുണ്ടാകും. വിഷയത്തില്‍ പി.ജെ. ജോസഫും മാണിയും ഒറ്റക്കെട്ടാണെന്നും സി.എഫ് തോമസ് അറിയിച്ചു. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്നും സി.എഫ് തോമസ് പറഞ്ഞു.

എന്നാല്‍ പാര്‍ട്ടി ഒറ്റക്കെട്ടാണ് എന്ന് സി.എഫ് തോമസ് പറഞ്ഞതിന് നേരെ എതിരായാണ് ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നത്. യോഗത്തിനുശേഷം മാണിയുടെ വീട്ടില്‍ നിന്ന് പോയ ജോസഫ് വിഭാഗം നേതാക്കള്‍ പി.ജെ ജോസഫിന്‍െറ വീട്ടില്‍ യോഗം ചേര്‍ന്നു. ജോസഫിന് പുറമെ ടി.യു കുരുവിള, മോന്‍സ് ജോസഫ് തുടങ്ങിയ നേതാക്കളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. മാണിയുടെ കൂടെ ജോസഫും രാജിവെക്കണമെന്ന ആവശ്യം ഇവര്‍ അംഗീകരിക്കുന്നില്ല. ഇതോടെയാണ് ഒറ്റക്കെട്ടാണെന്ന് പറഞ്ഞ കേരളാ കോണ്‍ഗ്രസില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.