കുറ്റ്യാടി: ടൗണില്‍ വ്യാപാരിയായ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ കടയില്‍ കയറി വെട്ടിപ്പരിക്കേല്‍പിച്ചു. ബോംബേറില്‍ കടയിലത്തെിയ ആളുകള്‍ക്കും സമീപത്തെ കടയുടമക്കും പരിക്ക്. ചെറിയകുമ്പളം മേമണ്ണില്‍മീത്തല്‍ ആര്‍.എം. നിസാറിനെയാണ് (40) വടകര റോഡിലെ തന്‍െറ സ്ഥാപനമായ ഫാത്തിമ പര്‍ദാസില്‍ കയറി വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 10നാണ് സംഭവം. സി.പി.എമ്മുകാരാണ് ആക്രമണം നടത്തിയതെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു.
നിസാറിന്‍െറ കടയിലത്തെിയ മഞ്ചേരി സ്വദേശിയും ടൗണിലെ പച്ചക്കറിക്കടയില്‍ ജീവനക്കാരനുമായ പിലാക്കച്ചാലില്‍ മുഹമ്മദ് (43), ‘മഞ്ചാടി’ ഫാന്‍സി ഉടമ അടുക്കത്തുകുനിയില്‍ അണിയാപിറവന്‍ കുഞ്ഞബ്ദുല്ല (56) എന്നിവര്‍ക്കാണ് ബോംബേറില്‍ പരിക്കേറ്റത്. എല്ലാവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് നിസാറിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തലക്കും, വയറിനും കാലുകള്‍ക്കും വെട്ടേറ്റ നിസാറിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. വെട്ടേറ്റ മുറിവുകളുമായി പുറത്തേക്കോടി ബസ്സ്റ്റാന്‍ഡിന് സമീപം തളര്‍ന്നുവീഴുകയായിരുന്നു. നിസാറിനെയുംകൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന കുറ്റ്യാടി ഗവ. ആശുപത്രിയിലെ ആംബുലന്‍സ് അത്തോളിയില്‍ ഏതാനുംസമയം പൊലീസ് തടഞ്ഞിട്ടതായി ആരോപണമുണ്ട്. പിന്നീട് പൊലീസ് അകമ്പടിയിലാണ് കൊണ്ടുപോയത്. നിസാറിനെ വെട്ടിയശേഷം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കെട്ടിടത്തിന്‍െറ പിന്‍ഭാഗത്തെ പോക്കറ്റ് റോഡുകളിലൂടെ പ്രതികള്‍ ബൈക്കുകളില്‍ രക്ഷപ്പെട്ടു. ഏഴംഗസംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.2002ല്‍ കല്ലാച്ചിയില്‍ നടന്ന സി.പി.എം പ്രവര്‍ത്തകന്‍ ബിനു വധക്കേസിലെ പ്രതിയായ നിസാറിനെയും മറ്റുള്ളവരെയും ഹൈകോടതി വെറുതെവിട്ടിരുന്നു. അതിന്‍െറ പ്രതികാരമാവാം നിസാറിനുനേരെ ഉണ്ടായതെന്നാണ് പൊലീസ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.