സംഘടനയെ പിളർത്താൻ ബി.ജെ.പി ശ്രമിച്ചെന്ന് എൻ.എസ്.എസ് മുഖപത്രം

പെരുന്ന: തദ്ദേശ തെരഞ്ഞെടുപ്പിൽ എസ്.എൻ.ഡി.പിയുമായി സഖ്യത്തിലേർപ്പെട്ട ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശവുമായി എൻ.എസ്.എസ് മുഖപത്രം സർവീസസ്. എസ്.എൻ.ഡി-പിബി.ജെ.പി സഖ്യം പരാജയമാണെന്നും ഒറ്റക്ക് മത്സരിച്ചെങ്കിൽ ബി.ജെ.പി കൂടുതൽ സീറ്റുകളിൽ വിജയിച്ചേനെയെന്നും ‘ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം എൻ.എസ്.എസിന്‍റെ സമദൂര നിലപാട് ശരിവെക്കുന്നു’ എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിൽ പറ‍യുന്നു.

രാഷ്ട്രീയ ലക്ഷ്യം മുന്നിൽ കണ്ട് ബി.ജെ.പിയുമായി ചേർന്ന് വിശാലഹിന്ദു ഐക്യം രൂപീകരിക്കാൻ സംസ്ഥാനത്തെ ഒരു ഹൈന്ദവ സമുദായിക സംഘടന നടത്തിയ നീക്കത്തിൽ എൻ.എസ്.എസ് പങ്കാളിയായില്ല. അതേസമയം, ആ സമുദായിക സംഘടനയെ കൈപ്പിടിയിലാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. ഈ വിഷയത്തിൽ എൻ.എസ്.എസിനുള്ളിൽ പിളർപ്പുണ്ടാക്കാനും ബി.ജെ.പി നീക്കം നടത്തിയെന്നും മുഖപ്രസംഗം ആരോപിക്കുന്നു.

എൻ.എസ്.എസ് നേതൃത്വത്തെ വരുതിയിലാക്കാൻ ഇവർ ശ്രമിച്ചിരുന്നു. സംഘടനക്കുള്ളിൽ പിളർപ്പുണ്ടെന്ന് ചിത്രീകരിക്കാൻ എൻ.എസ്.എസ് ജനറൽ സെക്രട്ടറിക്കെതിരെ വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ ബി.ജെ.പി നേതൃത്വം ഉന്നയിക്കുകയും ചെയ്തു. ഈ നീക്കം ഒരു രാഷ്ട്രീയ പാർട്ടിക്ക് ചേർന്നതല്ലെന്ന് ബി.ജെ.പി ഇപ്പോഴെങ്കിലും ചിന്തിക്കണമെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT