ഗോമാതാവ് വാദം: തന്‍െറ ചോദ്യങ്ങള്‍ക്ക് ഒരു സംഘിക്കും ഉത്തരമില്ല -വി.എസ്


തിരുവനന്തപുരം: പശു മാതാവാണെങ്കില്‍ ഇണയായ കാള പിതാവാകുമോ എന്ന തന്‍െറ ചോദ്യത്തിനെ യുക്തിസഹമായി നേരിടാനും മറുപടി പറയാനും ഒരു സംഘിയും ഇതുവരെ മുന്നോട്ട് വന്നിട്ടില്ളെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍.  ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചതിന്‍െറ പേരില്‍, അതും ആരോപണം മാത്രമാണെന്നിരിക്കെ, ഒരു മനുഷ്യന് ജീവന്‍ നഷ്ടപ്പെടുന്നത് ലോകത്താദ്യമാണ്. യമരാജന്‍ വരുന്നത് പോത്തിന്‍െറ പുറത്തായതുകൊണ്ട് പോത്തിറച്ചി നിരോധിക്കുന്ന സ്ഥിതി വരുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വി.എസ് പറഞ്ഞു.
ഹോണ്‍ബില്‍ ബുക്സ് പുറത്തിറക്കിയ ‘ബീഫിന്‍െറ രാഷ്ട്രീയം’ എന്ന ലേഖന സമാഹാരത്തിന്‍െറ  പ്രകാശനം പ്രസ്ക്ളബ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രം പുരോഗമിച്ച കാലത്തും പഴകിദ്രവിച്ച അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പിന്തുടരുന്ന സംഘ്പരിവാറിന്‍െറ ജീര്‍ണിച്ച സാംസ്കാരിക യുക്തിയെയും അര്‍ഥശൂന്യതയെയുമാണ് താന്‍ ചോദ്യംചെയ്യുന്നത്.
ഗോവധ നിരോധത്തിനു വേണ്ടി വാദിക്കുന്നവരില്‍ സംഘികള്‍ മാത്രമല്ല ചില കോണ്‍ഗ്രസ് പ്രമാണിമാരുമുണ്ടെന്നാണ് കേള്‍ക്കുന്നത്. ഇത്തരക്കാരോട് പശുവിന്‍െറ കുടല്‍ ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള ഉടുക്ക് ക്ഷേത്രങ്ങളില്‍ നിരോധിക്കുമോ എന്ന എന്‍.എസ്. മാധവന്‍െറ ചോദ്യമാണ്  ആവര്‍ത്തിക്കാനുള്ളതെന്നും വി.എസ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.