മൈക്രോഫിനാന്‍സ്: തട്ടിപ്പെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എസ്.എന്‍.ഡി.പി

പത്തനംതിട്ട: മൈക്രോഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് പത്തനംതിട്ട യൂനിയനില്‍ തട്ടിപ്പ് എന്ന നിലയില്‍ പ്രചരിച്ച വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് എസ്.എന്‍.ഡി.പി യോഗം യൂനിയന്‍ ഭാരവാഹികള്‍.  എസ്.എന്‍.ഡി.പിയില്‍നിന്ന് പുറത്തായ എം.ബി. ശ്രീകുമാറിന്‍െറ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറഞ്ഞു.
പി.വി. രണേഷ് എന്നയാള്‍ ഒക്ടോബര്‍ 30ന് വൈകുന്നേരം നാലിന് പത്തനംതിട്ട സി.ഐക്ക് പരാതി കൊടുക്കുകയും മിനിറ്റുകള്‍ക്കകം യൂനിയന്‍ പ്രസിഡന്‍റിനെയും സെക്രട്ടറിയെയും പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയുമാണുണ്ടായത്.
നിയമാവലി പൂര്‍ണമായും പാലിച്ചും അക്കൗണ്ടിങ് സമ്പ്രദായ രീതി സ്വീകരിച്ചുമാണ് പണമിടപാടുകള്‍ നടത്തുന്നത്. കണക്ക് യൂനിയന്‍ കൗണ്‍സിലും കമ്മിറ്റിയും അംഗീകരിച്ച ശേഷം വീണ്ടും ചാര്‍ട്ടേഡ് അക്കൗണ്ടുമാരെക്കൊണ്ട് ഓഡിറ്റ് ചെയ്യിച്ച് എസ്.എന്‍.ഡി.പി യോഗത്തിന്‍െറ അംഗീകാരം വാങ്ങി പരാതിക്കാരന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ഉള്‍പ്പെടുന്ന വാര്‍ഷിക പൊതുയോഗത്തില്‍ അംഗീകാരം നേടിയിട്ടുണ്ട്. കൊല്ലം കോടതിയില്‍ ഇതേ വിഷയങ്ങള്‍ കാണിച്ച് നല്‍കിയ കേസ് വാസ്തവമല്ളെന്നുകണ്ട് തള്ളിയിരുന്നു.
പിന്നാക്ക കോര്‍പറേഷന്‍ 2009ല്‍ 50 ലക്ഷം രൂപ യൂനിയന് നല്‍കിയിരുന്നു. ഈ തുക പാവപ്പെട്ട വനിതകള്‍ക്ക് പലിശ ഈടാക്കാതെയാണ് യൂനിയന്‍ വിതരണം ചെയ്തത്. പലിശ യൂനിയന്‍െറ ഫണ്ടില്‍നിന്നാണ് അടച്ചത്. തുക മുഴുവന്‍ തിരിച്ചടക്കുകയും ചെയ്തിട്ടിട്ടുണ്ട്.  
വായ്പയുടെ കാലാവധി 30 മാസം ആണെങ്കിലും യൂനിയന്‍ ഇത്  അംഗങ്ങള്‍ക്ക് 20 മാസമായി നിര്‍ദേശിച്ചത് എന്തിനാണെന്ന ചോദ്യത്തിന് തുക വേഗം അടച്ചു തീര്‍ത്തശേഷം വീണ്ടും വായ്പ എടുക്കാന്‍ വേണ്ടിയുള്ള സൗകര്യത്തിനായിരുന്നുവെന്നായിരുന്നു മറുപടി.
15 മുതല്‍ 18 ശതമാനംവരെ പലിശ ഗുണഭോക്താക്കളില്‍നിന്ന് ഈടാക്കിയെന്ന പരാതി സംബന്ധിച്ചും വ്യക്തമായ മറുപടിയുണ്ടായില്ല. ബാങ്കുകള്‍ വ്യത്യസ്ത പലിശയാണ് ഈടാക്കുന്നതെന്നും തിരിച്ചടവ് താമസിച്ചാല്‍ പലിശയിലും വ്യത്യാസമുണ്ടാകാമെന്നും അവര്‍ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.