ഗുലാംഅലിക്ക് കേരളത്തില്‍ വേദിയൊരുക്കാന്‍ തയാര്‍ -കോടിയേരി

കൂത്തുപറമ്പ്: ഗസല്‍ ഗായകന്‍ ഗുലാം അലിക്ക് കേരളത്തില്‍ വേദിയൊരുക്കാന്‍ സി.പി.എം തയാറാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണ സമാപനം കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നര വര്‍ഷത്തെ ബി.ജെ.പി ഭരണത്തിനിടയില്‍ അഭിപ്രായ സ്വാതന്ത്ര്യമില്ലാത്തവരുടെ രാജ്യമായി ഭാരതം മാറിയെന്നും കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും രാജ്യത്ത് രക്ഷയില്ലാത്ത അവസ്ഥയാണെന്നും കോടിയേരി പറഞ്ഞു.
എതിര്‍ക്കുന്നവരെ കൊന്നൊടുക്കുന്ന സമീപനമാണ് ബി.ജെ.പി ഭരണത്തില്‍ ആര്‍.എസ്.എസ് സ്വീകരിക്കുന്നത്. രാജ്യത്തിന്‍െറ പലഭാഗങ്ങളിലും ഗോഹത്യയുടെ പേരില്‍ നരഹത്യകളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. മനുഷ്യനെ കൊന്നാല്‍ എട്ടുവര്‍ഷം മാത്രം തടവ്ശിക്ഷ ലഭിക്കുന്ന രാജ്യത്ത് മൃഗങ്ങളെ കൊന്നാല്‍ 10 വര്‍ഷംവരെ തടവ് ലഭിക്കാവുന്ന നിയമമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് ബിനോയ് കുര്യന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, പി.പി. ദിവ്യ, എം. സുരേന്ദ്രന്‍, ബിജു കണ്ടക്കൈ, വി.കെ. സനോജ് എന്നിവര്‍ സംസാരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.