കൊച്ചി: പരസ്പരമുള്ള മത്സരത്തിനിടെ മാധ്യമങ്ങള്‍ സത്യം വളച്ചൊടിക്കുന്നെന്നും ഇത് വാര്‍ത്തകളുടെ നിജസ്ഥിതി ഇല്ലാതാക്കുന്നെന്നും മന്ത്രിമാരായ കെ.സി. ജോസഫ്, കെ. ബാബു എന്നിവരുടെ പരിദേവനം. ഇടം കണ്ടത്തൊനുള്ള വ്യഗ്രതയിലാണിത് സംഭവിക്കുന്നതെന്നും അവര്‍ പറഞ്ഞു. കെ.എം. റോയിക്ക് സ്വദേശാഭിമാനി-കേസരി പുരസ്കാരദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ദൃശ്യമാധ്യമങ്ങളുടെ ഇന്നത്തെ പ്രവണത അഭിലഷണീയമല്ല. വാര്‍ത്തകളുടെ നിജസ്ഥിതിയല്ല അവര്‍ തേടുന്നത്. വിശ്വാസ്യതക്ക് ഇത് സഹായകമാണോ എന്ന് മാധ്യമങ്ങള്‍ ചിന്തിക്കണം -മന്ത്രി പറഞ്ഞു. നേരത്തേ ദൃശ്യമാധ്യമങ്ങള്‍ മാത്രമാണ് സത്യവിരുദ്ധ വാര്‍ത്തകള്‍ നല്‍കുന്നതെങ്കില്‍ ഇപ്പോള്‍ ചില അച്ചടിമാധ്യമങ്ങളും അതു ചെയ്യുന്നെന്ന് തുടര്‍ന്ന് സംസാരിച്ച മന്ത്രി ബാബു കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.