കുറ്റിപ്പുറം: ഷൊര്‍ണൂര്‍-കണ്ണൂര്‍ റൂട്ടില്‍ വൈദ്യുതി എന്‍ജിന്‍ ഘടിപ്പിച്ച യാത്രാ ട്രെയിന്‍ ഏപ്രില്‍ രണ്ടാം വാരം ഓടിത്തുടങ്ങും. ഷൊര്‍ണൂര്‍ മുതല്‍ ചെറുവത്തൂര്‍ വരെയുള്ള വൈദ്യുത എന്‍ജിന്‍ പരീക്ഷണയോട്ടം മാര്‍ച്ച് 16ന് പൂര്‍ത്തിയായിരുന്നു. റെയില്‍വേ സുരക്ഷാ കമീഷണറുടെ അനുമതി ലഭിച്ചതോടെ ഈ പാതയില്‍ ഗൂഡ്സ് ട്രെയിന്‍ വൈദ്യുതി എന്‍ജിനുമായി ഓടിത്തുടങ്ങി. വൈദ്യുതീകരണം പൂര്‍ത്തിയാകേണ്ട പാതയിലൂടെ യാത്രാ ട്രെയിനുകള്‍ ഓടാന്‍ റെയില്‍വേ ബോര്‍ഡിന്‍െറ അനുമതി ആവശ്യമാണ്. ഈ മാസം പത്തിനുള്ളില്‍ റെയില്‍വേ ബോര്‍ഡ് യോഗം ചേരുമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.
അനുമതി ലഭിക്കുന്നമുറക്ക് ട്രെയിന്‍ സര്‍വിസ് തുടങ്ങാനുള്ള ഒരുക്കം പൂര്‍ത്തിയായിട്ടുണ്ട്. ഷൊര്‍ണൂര്‍ മുതല്‍ ചെറുവത്തൂര്‍ വരെ 225 കിലോമീറ്റര്‍ വൈദ്യുതീകരണം പൂര്‍ത്തിയായി. കണ്ണൂര്‍ സൗത്, ഷൊര്‍ണൂര്‍ സബ് സ്റ്റേഷനുകളില്‍നിന്നാണ് വൈദ്യുതി വിതരണം ചെയ്യുന്നത്.
ഷൊര്‍ണൂര്‍-കോഴിക്കോട് പാത വൈദ്യുതീകരണം പൂര്‍ത്തിയായി കഴിഞ്ഞ മാര്‍ച്ച് 26നാണ് പരീക്ഷണയോട്ടം നടത്തിയത്. സുരക്ഷാ കമീഷണര്‍ നടത്തിയ പരിശോധനയില്‍ കോഴിക്കോട് സ്റ്റേഷനടുത്തുള്ള പാലത്തിന് ഉയരം കുറവാണെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് പാലത്തിന്‍െറ ഉയരം വര്‍ധിപ്പിച്ച് റെയില്‍വേ ബോര്‍ഡില്‍നിന്ന് പ്രത്യേക അനുമതി വാങ്ങുകയായിരുന്നു.
കേരളത്തിലെ ജനങ്ങള്‍ക്ക് വിഷുക്കൈനീട്ടമായി വൈദ്യുതി ട്രെയിന്‍ ഓടിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി പാലക്കാട് ഡിവിഷനിലെ ഉന്നത റെയില്‍വേ ഉദ്യോഗസ്ഥന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.