തിരുവനന്തപുരം: ആലപ്പുഴ കഞ്ഞിക്കുഴിയിലെ പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടത്തൊത്തതിനു പിന്നില്‍ ഗൂഢാലോചനയെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. സംഭവം നടന്നു രണ്ടരവര്‍ഷം പിന്നിട്ടിട്ടും യഥാര്‍ത്ഥ പ്രതികളെ കണ്ടത്തൊന്‍ മാറിമാറി വന്ന പോലീസ് അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസ് സി.ബി.ഐയ്ക്ക് മാറാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
പകരം പുതിയ അന്വേഷണസംഘത്തെ നിയമിക്കുകയാണ് ചെയ്തത്. പത്തുമാസംകഴിഞ്ഞിട്ടും അന്വേഷണം പൂര്‍ത്തിയാക്കാനോ കുറ്റപത്രം നല്‍കുവാനോ പോലീസ് തയ്യാറായില്ളെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു. സി.പി.എമ്മിനോ, പ്രവര്‍ത്തകര്‍ക്കോ ബന്ധവുമില്ലാത്ത സംഭവം സി.പി.എമ്മിന്‍്റെ തലയില്‍ കെട്ടിവെച്ച് യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷപ്പെടുത്താന്‍ അന്വേഷണസംഘം ശ്രമിക്കുകയാണ്. ഇനിയെങ്കിലും സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് കേസ് അന്വേഷിപ്പിച്ച് യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടത്തെുവാന്‍ ശ്രമിക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.