യു.ഡി.എഫുമായി തെരഞ്ഞെടുപ്പില്‍ സഹകരിക്കില്ലെന്ന് ഐ.എന്‍.ടി.യു.സി

കൊല്ലം: തെരഞ്ഞെടുപ്പില്‍ തൊഴിലാളികള്‍ നിര്‍ണായകമാകുന്ന മണ്ഡലങ്ങളില്‍ സ്വതന്ത്രമായി മത്സരിക്കാനും ഐക്യമുന്നണിയുമായി തെരഞ്ഞെടുപ്പില്‍ സഹകരിക്കേണ്ടെന്നും ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്‍റുമാരുടെ യോഗം തീരുമാനിച്ചു. കോണ്‍ഗ്രസിന്‍െറ സ്ഥാനാര്‍ഥി പട്ടികയില്‍ തൊഴിലാളികളെയും പാവങ്ങളെയും അവഗണിച്ചെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെ.എസ്.യുവിനും യൂത്ത് കോണ്‍ഗ്രസിനും മഹിളാ കോണ്‍ഗ്രസിനും പട്ടികയില്‍ പ്രാതിനിധ്യമുണ്ട്. എന്നാല്‍, ഒരിടത്തുപോലും ഐ.എന്‍.ടി.യു.സിക്കാരെ പരിഗണിച്ചില്ല. ഇതുവരെയുള്ള എല്ലാ ഐ.എന്‍.ടി.യു.സി ഭാരവാഹികള്‍ക്കും തെരഞ്ഞെടുപ്പില്‍ അവസരം നല്‍കിയിട്ടുണ്ട്. പക്ഷേ, തന്നെ ക്രൂരമായി അവഗണിക്കുകയാണ്. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി സ്വിച്ചിട്ടാല്‍ ചലിക്കുന്ന സംഘടനാ സംവിധാനമാണ് ഇപ്പോള്‍ ഐ.എന്‍.ടി.യു.സിക്കുള്ളത്. ഏതെങ്കിലും സ്ഥാനം ലഭിച്ചുകഴിഞ്ഞാല്‍ താല്‍പര്യക്കാരും ഇഷ്ടക്കാരും മതിയെന്ന നേതാക്കളുടെ നിലപാട് അംഗീകരിക്കാനാവില്ളെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.