ഹജ്ജ്: ആദ്യഗഡു 15ന് മുമ്പ് അടയ്ക്കണം

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് അവസരം ലഭിച്ചിട്ടുള്ളവര്‍ ആദ്യഗഡുവായ 81,000 രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ/യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ശാഖയില്‍ അപേക്ഷകരുടെ ബാങ്ക് റഫറന്‍സ് നമ്പറുപയോഗിച്ച് അടയ്ക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു. തുകയടച്ചതിന്‍െറ പേ-ഇന്‍ സ്ളിപ്പിന്‍െറ (എച്ച്.സി.ഒ.ഐ കോപ്പി) ഒറിജിനലും ഒരു ഫോട്ടോ കോപ്പിയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമടക്കം ഏപ്രില്‍ 15ന് മുമ്പ് കരിപ്പൂരിലെ ഹജ്ജ് ഹൗസില്‍ എത്തിക്കണമെന്നും അസി. സെക്രട്ടറി ഇ.സി. മുഹമ്മദ് അറിയിച്ചു.

ബാങ്ക് റഫറന്‍സ് നമ്പര്‍ അപേക്ഷകര്‍ക്ക് എസ്.എം.എസായി അയച്ചിട്ടുണ്ട്. ലഭിക്കാത്തവര്‍ വളന്‍റിയര്‍മാരുമായി ബന്ധപ്പെടണം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്‍െറ മാതൃക ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിലും അപേക്ഷാഫോറത്തിലുമുണ്ട്. ഒരു കവറില്‍ ഒന്നില്‍കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ മുഴുവന്‍ പേരുടെയും തുക ഒന്നിച്ചടക്കണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.