പൊലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയ പോക്സോ പ്രതിക്കായി തിരച്ചിൽ ഊർജിതം

ആലുവ: ഈസ്റ്റ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയ പോക്സോ പ്രതിക്ക് വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കി. ശനിയാഴ്ച്ച പുലർച്ചെ 12 മണിയോടെയാണ് മൂക്കന്നൂർ സ്വദേശിയായ ഐസക്ക് (23) ആലുവ പൊലീസ് സ്‌റ്റേഷനിൽ നിന്നും ചാടിപ്പോയത്. വെള്ളിയാഴ്ച രാത്രിയാണ് സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഇയാളെ കസ്റ്റഡിയിലെടുത്തത്.

ബാത്ത്റൂമിൽ പോകുന്ന തക്കം നോക്കി ഇയാൾ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കു വേണ്ടി വ്യാപക അന്വേഷണം തുടങ്ങി. ഇതിനായി പൊലീസ് പ്രതിയുടെ ചിത്രമടക്കം ഉൾപ്പെടുത്തി സമൂഹ മാധ്യമങ്ങളിലടക്കം പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

പ്രതി രക്ഷപ്പെടുമ്പോൾ ധരിച്ച വേഷം ചിത്രത്തിൽ കാണുന്നതാണ്. ഒഴിഞ്ഞ പ്രദേശങ്ങൾ, വീടുകൾ, പണി നടക്കുന്ന ഫ്ലാറ്റുകൾ, പുഴയുടെ തീരങ്ങൾ, റെയിൽവേ പരിസരങ്ങൾ, ബസ് സ്റ്റാൻഡുകൾ, മാർക്കറ്റുകളുടെ പുറകുവശം, മെട്രോ പാലങ്ങളുടെ സമീപം, സഞ്ചാരമില്ലാത്ത ഫ്ലൈ ഓവറുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പൊതുജനം ശ്രദ്ധ ചെലുത്തണമെന്ന് ഈസ്റ്റ് പൊലീസ് അറിയിച്ചു.

പ്രതിയെ കണ്ടെത്തുന്നവർ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലോ (0484 2624006), 112 ലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലുകളിലോ അറിയിക്കേണ്ടതാണ്.

Tags:    
News Summary - Pocso accused missing from Aluva police station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.