തെരുവുനായയുടെ ആക്രമണം: ദുരിതാശ്വാസനിധിയെ മാത്രം ആശ്രയിക്കരുതെന്ന്

തിരുവനന്തപുരം: എന്തിനും ഏതിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ ആശ്രയിക്കുന്നതിനു പകരം അടിയന്തര ഘട്ടങ്ങളില്‍ ഇരകള്‍ക്ക് സഹായമത്തെിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഫണ്ടുണ്ടാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അംഗം കെ. മോഹന്‍കുമാര്‍.
തദ്ദേശ സ്ഥാപനങ്ങള്‍ ഇത്തരം ആകസ്മിക ദുരിതങ്ങളില്‍പെടുന്ന അര്‍ഹരെ സഹായിക്കാന്‍ പദ്ധതി തയാറാക്കണം.
തെരുവുനായകളുടെയും മറ്റ് മൃഗങ്ങളുടെയും ആക്രമണത്തിന് വിധേയരാകുന്ന സാധാരണക്കാര്‍ തദ്ദേശ ഭരണസംവിധാനങ്ങളുടെ സഹായത്തിന് അര്‍ഹരാണ്. തദ്ദേശ സ്ഥാപനങ്ങള്‍ തയാറാക്കുന്ന പദ്ധതിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് നിയമപരമായ അനുവാദം നല്‍കണമെന്നും കമീഷന്‍ നിര്‍ദേശിച്ചു.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരി ഉള്‍പ്പെടെ 23 പേര്‍ക്ക് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ സംഭവത്തില്‍ കമീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.
ആക്രമണത്തിന് ഇരയായവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് സാമ്പത്തിക സഹായം നല്‍കാന്‍ നടപടിയെടുക്കുന്നുണ്ടെന്നായിരുന്നു കലക്ടറുടെ റിപ്പോര്‍ട്ട്.  സംഭവം നടന്ന് 90 ദിവസം കഴിഞ്ഞിട്ടും സഹായം കിട്ടിയില്ളെന്നും പരാതിക്കാരും ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.