കാലിക്കറ്റ് സിന്‍ഡിക്കേറ്റ്: കോണ്‍ഗ്രസ് അംഗബലം നാലായി ചുരുങ്ങി


തേഞ്ഞിപ്പലം: ടി.എന്‍. പ്രതാപന്‍ എം.എല്‍.എ കൂടി രാജിവെച്ചതോടെ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ കോണ്‍ഗ്രസ് സാന്നിധ്യം നാലായിച്ചുരുങ്ങി. കോണ്‍ഗ്രസില്‍നിന്ന് ആറുപേര്‍ ഉണ്ടായിരുന്നിടത്താണ് ഈയവസ്ഥ. 
കോണ്‍ഗ്രസ് പാനലില്‍ സിന്‍ഡിക്കേറ്റിലത്തെിയ പി.കെ. സുപ്രനാണ് ആദ്യം രാജിവെച്ചത്. കോണ്‍ഗ്രസ് വിട്ട ഇദ്ദേഹം ബാലുശ്ശേരി മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ഥിയാണിപ്പോള്‍. സംവരണ സമുദായ പ്രതിനിധിയെന്ന നിലക്ക് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തയാള്‍ കൂടിയാണ്. ഇദ്ദേഹത്തിന്‍െറ രാജിക്കു പിന്നാലെയാണ് ടി.എന്‍. പ്രതാപന്‍ കൂടി ഒഴിഞ്ഞത്.
സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ. ഐ.സി. ബാലകൃഷ്ണന്‍, അഡ്വ. പി.എം. നിയാസ്, ഡോ. കെ.എം. നസീര്‍, ഡോ. സി.ഒ. ജോഷി എന്നിവരാണ് ഇനി കോണ്‍ഗ്രസിന്‍െറ സിന്‍ഡിക്കേറ്റംഗങ്ങള്‍. 
മുസ്ലിം ലീഗിനാണ് കാലിക്കറ്റ് സിന്‍ഡിക്കേറ്റില്‍ മേല്‍ക്കൈ. ലീഗില്‍നിന്ന് 11പേര്‍ ഉണ്ടായിരുന്നിടത്ത് രണ്ടുപേരുടെ കാലാവധി ഇതിനകം അവസാനിച്ചു. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെംബര്‍ സെക്രട്ടറി ഡോ. പി. അന്‍വര്‍, വിദ്യാര്‍ഥി പ്രതിനിധി പി.ജി. മുഹമ്മദ് എന്നിവരുടെ കാലാവധിയാണ് അവസാനിച്ചത്. മൊത്തം നാല് അംഗങ്ങളുടെ ഒഴിവാണ് ഇതോടെ സിന്‍ഡിക്കേറ്റിലുണ്ടായത്. 
വിദ്യാര്‍ഥി പ്രതിനിധി ഒഴികെ ശേഷിക്കുന്ന മൂന്ന് ഒഴിവും പുതിയ സര്‍ക്കാര്‍ വരുന്ന മുറക്കേ നികത്താനാവൂ. പുതിയ സര്‍ക്കാര്‍ വരുന്നതോടെ സിന്‍ഡിക്കേറ്റ്-സെനറ്റുകളിലെ നാമനിര്‍ദേശ അംഗങ്ങളും മാറും. മൂന്നുപേരാണ് സിന്‍ഡിക്കേറ്റില്‍ സി.പി.എമ്മിന്‍െറ അംഗബലം. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.