കൊല്ലം: പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിലെ 15ാം പ്രതി അഞ്ചുവര്‍ഷത്തിന് ശേഷം പൊലീസ് പിടിയില്‍. സംഭവശേഷം ഒളിവില്‍ പോയ മിറാഷിനെയാണ് അന്വേഷണ സംഘം പിടികൂടിയത്. 2010 നവംബര്‍ 27ന് പി.എസ്.സിയുടെ ബിവറേജസ് കോര്‍പറേഷന്‍ ലോവര്‍ ഡിവിഷന്‍ ക്ളര്‍ക്ക് തസ്തിക പരീക്ഷക്ക് മൊബൈല്‍ ഫോണില്‍ ഘടിപ്പിച്ച ഇയര്‍ഫോണ്‍ ഉപയോഗിച്ച ് ഉത്തരങ്ങള്‍ പരീക്ഷ എഴുതിയയാള്‍ക്ക് പറഞ്ഞുകൊടുത്ത കേസിലെ പ്രതിയാണ്.
അവിഹിതമാര്‍ഗത്തിലൂടെ പി.എസ്.സി പരീക്ഷ പാസാക്കുക എന്ന ഗൂഢോദ്ദേശ്യത്തോടെ വ്യവസായവകുപ്പില്‍ ആറ്റിങ്ങല്‍ കയര്‍ പ്രോജക്ട് ഓഫിസില്‍ ജൂനിയര്‍ സൂപ്രണ്ടായി ജോലി ചെയ്തിരുന്ന പ്രകാശിന്‍െറ നേതൃത്വത്തില്‍ മയ്യനാട് വലിയതോട്ടത്തില്‍കാവ് പരിസരത്തുവെച്ച് ഗൂഢാലോചന നടത്തിയതില്‍ കൂട്ടുപ്രതിയാണ് മിറാഷ്. കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളജില്‍ ബിവറേജസ് കോര്‍പറേഷന്‍ പരീക്ഷ എഴുതിയ രജീഷിനാണ ്ഉത്തരങ്ങള്‍ മൊബൈല്‍ ഫോണിലൂടെ പറഞ്ഞുകൊടുത്തത്. നേരത്തേ നിശ്ചയിച്ചുറപ്പിച്ചപ്രകാരം കൊല്ലം ക്രേവന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പരീക്ഷാഹാളില്‍ പരീക്ഷാര്‍ഥിയായി പ്രവേശിച്ച സംഘാംഗങ്ങളില്‍ ഒരാള്‍ ചുരുട്ടി എറിഞ്ഞ ചോദ്യപേപ്പര്‍ കൈവശപ്പെടുത്തി ഉത്തരങ്ങള്‍ കണ്ടത്തെിയാണ് പറഞ്ഞുകൊടുത്തത്. പരീക്ഷ എഴുതാനും ഉത്തരങ്ങള്‍ പറഞ്ഞുകൊടുക്കാനും ഉപയോഗിച്ച മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും കൃത്യത്തിനുശേഷം നശിപ്പിച്ചതിലൂടെ പൊലീസ് അന്വേഷണം വഴിമുട്ടിക്കാന്‍ ഒരു പരിധിവരെ പ്രതികള്‍ക്ക് സാധിച്ചിരുന്നു. കുറ്റകൃത്യത്തിനുശേഷം ഗള്‍ഫിലേക്ക് മുങ്ങിയ പ്രതിയെ പിടികൂടാന്‍ എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് നാട്ടിലത്തെിയ പ്രതിയെ അന്വേഷണസംഘം നാടകീയമായി കുടുക്കിയത്. പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം അസി. പൊലീസ് കമീഷണര്‍ കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ കൊല്ലം ഈസ്റ്റ് സപൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.