ഐ.എസ്.എസിന്‍െറ പേരില്‍ യോഗം : എട്ട് പേര്‍ക്കെതിരെ കോടതി കുറ്റം ചുമത്തി

കൊച്ചി: കൊല്ലം അന്‍വാര്‍ശേരിയില്‍ നിരോധിത സംഘടനയായ ഐ.എസ്.എസിന്‍െറ പേരില്‍ യോഗം ചേര്‍ന്നെന്ന കേസില്‍ എട്ട് പ്രതികള്‍ക്കെതിരെ കോടതി കുറ്റം ചുമത്തി. സംഘടനക്ക് രൂപം നല്‍കിയ അബ്ദുന്നാസിര്‍ മഅ്ദനിയെ ആദ്യഘട്ട വിചാരണയില്‍നിന്ന് ഒഴിവാക്കി.
മഅ്ദനിയെ കേരളത്തിലത്തെിക്കുന്നതിന് മതിയായ സുരക്ഷാസൗകര്യം ഏര്‍പ്പെടുത്താന്‍ കഴിയില്ളെന്ന ബംഗളൂരു പൊലീസിന്‍െറ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലും ബംഗളൂരു കേസ് വിചാരണ തുടരുന്നതും പരിഗണിച്ചാണിത്. 18 പ്രതികളുള്ള കേസില്‍ ഇനിയും കണ്ടത്തൊനുള്ള ഒമ്പത് പേരെയും ആദ്യഘട്ട വിചാരണയില്‍നിന്ന് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി ഒഴിവാക്കി.
ഐ.എസ്.എസിനെ നിരോധിച്ച ശേഷം 1992 ഡിസംബര്‍ 13ന് അന്‍വാര്‍ശേരിയില്‍ മഅ്ദനിയും മറ്റ് 17 പേരും സംഘടനയുടെ പേരില്‍ യോഗം ചേര്‍ന്നെന്ന് ആരോപിച്ചാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 23 വര്‍ഷത്തിന് ശേഷമാണ് കേസിന്‍െറ വിചാരണയിലേക്ക് കടക്കുന്നത്.
രണ്ട്, മൂന്ന്, അഞ്ച്, ഏഴ്, എട്ട്, 15, 17, 18 പ്രതികളായ തിരുവനന്തപുരം പാങ്ങോട് പണിയില്‍ നൗഷാദ്, പാങ്ങോട് കല്ലറ മുറിയില്‍ അബ്ദുല്ല, നെല്ലിക്കുഴി കപ്പിച്ചിറ ചാമക്കാലയില്‍ പി.എം. ഹസൈനാര്‍, മലപ്പുറം കുഴിപ്പുറം മൂസ, അയ്യൂബ്, തൃശൂര്‍ കാട്ടൂര്‍ മംഗലത്തറ സലീം, പെരുമ്പാവൂര്‍ മുടിക്കല്‍ ഏറത്തേ് അബ്ദുറഹ്മാന്‍, മഅ്ദനിയുടെ പിതാവ് അബ്ദുസ്സമദ് എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്. ആയുധനിയമം, സ്ഫോടകവസ്തു നിയമം, നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം തുടങ്ങിയവയാണ് കുറ്റങ്ങള്‍.
കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കണമെന്ന ആറ് പ്രതികളുടെ അപേക്ഷ കോടതി തള്ളി. കേസ് വിസ്താര തീയതി പ്രഖ്യാപിക്കാന്‍ മേയ് 21ന് വീണ്ടും പരിഗണിക്കും.
കേസുമായി ബന്ധപ്പെട്ട നേരത്തേ ഉള്‍പ്പെടുത്തിയ സാക്ഷികള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് പരിശോധിച്ച് ലഭ്യമായ സാക്ഷികളെ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി പ്രോസിക്യൂഷന് നിര്‍ദേശം നല്‍കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.