റബര്‍ വിലയില്‍ വര്‍ധന തുടരുന്നു; കിലോക്ക് 141രൂപ


കോട്ടയം: റബര്‍ വിലയില്‍ ഉണര്‍വ് തുടരുന്നു. മാസങ്ങളുടെ കാത്തിരിപ്പിനുശേഷം വെള്ളിയാഴ്ച റബര്‍ വില 141ലത്തെി. അന്താരാഷ്ട്രവിപണിയിലെ വില വര്‍ധന ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുകയാണ്. റബര്‍ കാര്യമായി വിപണിയിലത്തൊത്തതും വില വര്‍ധനക്ക്  കാരണമാണ്. ആര്‍.എസ്.എസ് നാലാം ഗ്രേഡിന് 141, അഞ്ചാംഗ്രേഡിന് 138, തരംതിരിക്കാത്തതിന് 129 എന്നിങ്ങനെയാണ് വെള്ളിയാഴ്ചത്തെ  റബര്‍ ബോര്‍ഡ് വില. 
അതേസമയം കോട്ടയത്തെ വ്യാപാരിവില  വെള്ളിയാഴ്ച  നാലാം ഗ്രേഡിന് 138 രൂപയാണ്. അഞ്ചാം ഗ്രേഡിന് 135 രൂപയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ വ്യാപാരവില 141 രൂപയില്‍വരെ എത്തിയെങ്കിലും  വൈകുന്നേരത്തോടെ  138 രൂപയായി കുറയുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 15 രൂപയുടെ വര്‍ധനവാണ് വിലയിലുണ്ടായിരിക്കുന്നത്. ഇത് കര്‍ഷകര്‍ക്ക് പ്രതീക്ഷ പകരുന്നുണ്ട്. എന്നാല്‍,  വേനലായതിനല്‍ റബര്‍ ഉല്‍പാദനം കാര്യമായി നടക്കുന്നില്ല. ഈ സാഹചര്യത്തില്‍ വില വര്‍ധനവിന്‍െറ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കില്ളെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. വില ഇനിയും കൂടാനാണ് സാധ്യതയെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. ഈമാസം അവസാനത്തോടെ വില 150 കടക്കുമെന്ന പ്രതീക്ഷയും ഇവര്‍ പങ്കുവെക്കുന്നുണ്ട്. 
ഫെബ്രുവരി ആദ്യം ആര്‍.എസ്.എസ്-നാലിന് 91 ഉം അഞ്ചിന് 87 ഉം രൂപ വരെയായി വിലകുറഞ്ഞിരുന്നു. റബര്‍ ബോര്‍ഡ് നിശ്ചയിച്ച ഈ വിലയേക്കാള്‍ കുറഞ്ഞനിരക്കിലാണ് വ്യാപാരികള്‍ കര്‍ഷകരില്‍നിന്ന് റബര്‍ വാങ്ങുന്നതെന്നതിനാല്‍  പലര്‍ക്കും  85 രൂപവരെ മാത്രമാണ് ലഭിച്ചത്.  
പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞവിലയിലേക്ക് റബര്‍ കൂപ്പുകുത്തിയതോടെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായിരുന്നു. വില കുത്തനെ കുറഞ്ഞതോടെ പലരും ടാപ്പിങ് നിര്‍ത്തിയിരുന്നു. വേനല്‍ കടുത്തതോടെ ഇപ്പോള്‍ ഭൂരിപക്ഷം ഭാഗങ്ങളിലും ടാപ്പിങ് നടക്കുന്നില്ല. അതിനാല്‍, മാസങ്ങള്‍ നീണ്ട കടുത്തപ്രതിസന്ധിക്കിടെ കര്‍ഷകമുഖങ്ങളില്‍ ചിരിപടര്‍ത്തി വില ഉയര്‍ന്നുതുടങ്ങിയെങ്കിലും വിറ്റഴിക്കാന്‍ കൈയില്‍ റബറില്ളെന്നതാണ് സ്ഥിതി. ചെലവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇപ്പോഴത്തെ വിലയും ഒട്ടും പര്യാപ്തമല്ളെന്ന് കര്‍ഷകര്‍ പറയുന്നു. 
ബാങ്കോക്ക്, ടോക്കിയോ വിപണികളില്‍ റബര്‍ വില ഗണ്യമായി കയറിയിട്ടുണ്ട്. തായ്ലന്‍ഡും ഇന്തോനേഷ്യയും മലേഷ്യയും ചേര്‍ന്ന് കയറ്റുമതി പരിമിതപ്പെടുത്തിയതും റബര്‍ ഉല്‍പാദനം പല മേഖലകളിലും കുറഞ്ഞതും വില കയറുന്നതിന് അനുകൂലഘടകങ്ങളായി.
 ചൈന, സിംഗപ്പൂര്‍ വിപണികളിലും വില കൂടിയിട്ടുണ്ട്്. ക്രൂഡ്ഓയിലിന്‍െറ വില വര്‍ധിച്ചതോടെ സിന്തറ്റിക് റബറിന്‍െറ ഉല്‍പാദനം കുറഞ്ഞത് അന്താരാഷ്ട്ര വിപണിയില്‍ സ്വഭാവിക റബറിന് ആവശ്യം വര്‍ധിപ്പിച്ചിരിക്കുകയുമാണ്. റബര്‍ വിലയിടിവ് മധ്യതിരുവതാംകൂറില്‍ പ്രധാനതെരഞ്ഞെടുപ്പ് പ്രചാരണ വിഷയമായിരിക്കെയാണ് വിലയിലെ കുതിപ്പ്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.