ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണത്തില്‍ ഭീകരരെ തുരത്തിയ മലയാളി ലെഫ്റ്റനന്‍റ് കേണല്‍ നിരഞ്ജന്‍ ഉള്‍പ്പെടെയുള്ള സൈനികര്‍ക്ക് നല്‍കുന്ന ബഹുമതിയുടെ കൂടെ പ്രത്യാക്രമണത്തില്‍ പങ്കെടുത്ത സൈന്യത്തിലെ നായക്കും സൈനിക ബഹുമതി നല്‍കാന്‍ ശിപാര്‍ശ.
കൊല്ലപ്പെട്ട ലഫ്റ്റനന്‍റ് കേണല്‍ നിരഞ്ജന്‍ അടക്കം മൂന്ന് പേര്‍ക്ക് ‘ശൗര്യ ചക്ര’ ബഹുമതിക്കും ശിപാര്‍ശ ചെയ്തിട്ടുണ്ട്.
ആക്രമണത്തിനിടെ രക്തസാക്ഷിയായ നിരഞ്ജന്‍െറ കൂടെ സേവനത്തില്‍ ഏര്‍പ്പെട്ട ബെല്‍ജിയന്‍ മലിനോയിസ് വിഭാഗത്തില്‍പ്പെട്ട നായയായ ‘റോക്കറ്റി’നാണ് സേനാ മെഡല്‍ നല്‍കാന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്്. ദേശീയ സുരക്ഷാ സേനയിലെ കെ-9 സ്വകാഡിലാണ് റോക്കറ്റിന്‍െറ സേവനം.
സ്ഫോടനത്തെ തുടര്‍ന്ന് ആളിപടര്‍ന്ന തീഗോളങ്ങള്‍ക്കിടയിലൂടെ സഞ്ചരിച്ച് ഭീകരരുടെ സാന്നിധ്യം സൈനികര്‍ക്ക് കാണിച്ചുകൊടുത്തതിനാണ് റോക്കറ്റിന് ബഹുമതി നല്‍കുന്നത്.
നായ്ക്കള്‍ക്ക് സൈനിക ബഹുമതി നല്‍കുന്നത് അപൂര്‍വ സംഭവമാണ്. ആഭ്യന്തര മന്ത്രാലയം രൂപവത്കരിച്ച സമിതിയാണ് ശിപാര്‍ശകളില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.