കാസര്‍കോട്: പടന്നയിലെയും തൃക്കരിപ്പൂരിലെയും തിരോധാന കേസുമായി ബന്ധപ്പെട്ട് ബിഹാര്‍ സ്വദേശിനി യാസ്മിനെ (29) ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തു. ഇവര്‍ നാലു വയസ്സുള്ള കുഞ്ഞുമായി ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് കാബൂളിലേക്ക് പോകാനത്തെിയപ്പോഴാണ് അറസ്റ്റിലായത്. കേരള പൊലീസ് കസ്റ്റഡിയിലെടുത്തശേഷം കാസര്‍കോട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കൂട്ട തിരോധാനത്തിന് പിന്നിലെ സൂത്രധാരനെന്ന് അന്വേഷണസംഘം സംശയിക്കുന്ന ഉടുമ്പുന്തല സ്വദേശി അബ്ദുല്‍റാഷിദിനെ കാണാതായി എന്ന പരാതിക്കുശേഷം നിരന്തരമായി ഇദ്ദേഹത്തിന്‍െറ ഫോണില്‍ യാസ്മിന്‍ ബന്ധപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് അറസ്റ്റ്. റാഷിദിനടുത്തേക്ക് പോകാനാണ് വിമാനത്താവളത്തിലത്തെിയതെന്ന് യാസ്മിന്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചു.
സൈബര്‍ സെല്ലിന്‍െറ സഹായത്തോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. യാസ്മിനെ ചോദ്യം ചെയ്തശേഷം ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. യാസ്മിനെ അറസ്റ്റ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസ് സ്ഥിരീകരിച്ചു. എന്‍ജിനീയറായ അബ്ദുല്‍റാഷിദ് വിദേശത്തെ ജോലി ഉപേക്ഷിച്ചാണ് പടന്ന പീസ് സ്കൂളില്‍ ജോലി ചെയ്തത്. ഇദ്ദേഹത്തിന് സ്ഥാപനത്തിലെ കമ്പ്യൂട്ടര്‍, പ്രിന്‍റര്‍, ഇന്‍റര്‍നെറ്റ് എന്നിവയുടെ ചുമതലയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.