മാധ്യമ –അഭിഭാഷക സമിതി യോഗം ഇന്ന് കൊച്ചിയില്‍

കൊച്ചി: മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം രൂപവത്കരിച്ച അഭിഭാഷക - മാധ്യമ സമിതിയുടെ യോഗം വ്യാഴാഴ്ച കൊച്ചിയില്‍ നടക്കും. ഉച്ചക്ക് രണ്ടിന് കൊച്ചിയില്‍ അഡ്വക്കറ്റ് ജനറലിന്‍െറ ഓഫിസില്‍ യോഗം ചേരുമെന്നാണ് ബന്ധപ്പെട്ടവരെ അറിയിച്ചത്. അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദാണ് സമിതി അധ്യക്ഷന്‍.

സമിതിയില്‍ മാധ്യമങ്ങളുടെ മാനേജ്മെന്‍റ് പ്രതിനിധികളെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈകോടതി അഭിഭാഷക അസോസിയേഷന്‍ രംഗത്തത്തെിയിട്ടുണ്ട്. പത്രങ്ങളിലും ചാനലുകളിലും വാര്‍ത്തകള്‍ വരുന്നതിന്‍െറ ഉത്തരവാദിത്തത്തില്‍നിന്ന് മാനേജ്മെന്‍റുകള്‍ക്ക് ഒഴിഞ്ഞു മാറാനാവില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് മാനേജ്മെന്‍റ് പ്രതിനിധികളെ കൂടി  ഉള്‍പ്പെടുത്തണമെന്ന ആവശ്യം അസോസിയേഷന്‍ ജനറല്‍ ബോഡിയില്‍ ഉന്നയിച്ചത്.

അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരുമായുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ രൂപവത്കരിച്ച സമിതി യോഗം ചേരാനിരിക്കെയാണ് ഈ ആവശ്യമുന്നയിച്ച് അസോസിയേഷന്‍ രംഗത്തുവന്നത്. അഭിഭാഷകര്‍ക്കും  നീതിപീഠങ്ങള്‍ക്കുമെതിരെ തെറ്റായതും അപകീര്‍ത്തികരവുമായ വാര്‍ത്തകള്‍ നല്‍കുന്നതില്‍നിന്ന് മാധ്യമങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുന്നത് ഭാവിയില്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാനും ചര്‍ച്ചകള്‍ ഫലപ്രദമാക്കാനും ഉപകരിക്കുമെന്ന് യോഗം വിലയിരുത്തി. മുതിര്‍ന്ന അഭിഭാഷകന്‍ എം.കെ. ദാമോദരനെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കി മാധ്യമ വിചാരണ നടത്തുന്നതിനെ യോഗം അപലപിച്ചതായും അസോസിയേഷന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മാധ്യമ - അഭിഭാഷക സമിതിയില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്‍റ്, സെക്രട്ടറി, ഹൈകോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്‍റ്, ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍, ബന്ധപ്പെട്ട ജില്ലാ ബാര്‍ അസോസിയേഷന്‍,  സംഭവം നടന്ന മേഖലയിലെ ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റുമാര്‍ തുടങ്ങിയവരാണ് അംഗങ്ങള്‍. ഭാവിയില്‍ ഇരു വിഭാഗങ്ങളും തമ്മിലെ പ്രശ്നങ്ങള്‍ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമിതിക്ക് രൂപം നല്‍കിയിട്ടുള്ളത്. അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ക്കുശേഷം ഇതുവരെ ഹൈകോടതിയിലും മറ്റും സാധാരണ നിലയിലുള്ള റിപ്പോര്‍ട്ടിങ് പുനരാരംഭിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് യോഗം നടക്കുന്നത്.  അതേസമയം, തിങ്കളാഴ്ച ഹൈകോടതി ജഡ്ജിയായി ചുമതലയേറ്റ ജസ്റ്റിസ്  മോഹന്‍ ശാന്തന മല്ലികാര്‍ജുന ഗൗഡ ബുധനാഴ്ച മുതല്‍ ആക്ടിങ് ചീഫ് ജസ്റ്റിസിന്‍െറ ചുമതല നിര്‍വഹിച്ചു തുടങ്ങി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.