ഹജ്ജ് ക്യാമ്പ്: ഓഫിസ് 16 മുതല്‍ നെടുമ്പാശ്ശേരിയില്‍ പ്രവര്‍ത്തിക്കും

കരിപ്പൂര്‍: ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പിന് മുന്നോടിയായി സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഓഫിസ് താല്‍ക്കാലികമായി ആഗസ്റ്റ് 16 മുതല്‍ നെടുമ്പാശ്ശേരിയില്‍ പ്രവര്‍ത്തിക്കും. ആഗസ്റ്റ് 22നാണ് ആദ്യഹജ്ജ് വിമാനം നെടുമ്പാശ്ശേരിയില്‍നിന്ന് പുറപ്പെടുക. 21 മുതല്‍ ക്യാമ്പിലേക്ക് തീര്‍ഥാടകരത്തെി തുടങ്ങും.
 റണ്‍വേ നവീകരണത്തിന്‍െറ ഭാഗമായി വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ കഴിഞ്ഞ വര്‍ഷവും ഹജ്ജ് സര്‍വിസ് നെടുമ്പാശ്ശേരിയിലായിരുന്നു പ്രവര്‍ത്തിച്ചത്.
ഹജ്ജ് ക്യാമ്പ് നടക്കുന്ന മെയിന്‍റനന്‍സ് ഹാങര്‍ കെട്ടിടത്തിലാണ് താല്‍ക്കാലിക ഓഫിസും പ്രവര്‍ത്തിക്കുക. സൗദി എയര്‍ലൈന്‍സിനാണ് ഇത്തവണ ഹജ്ജ് സര്‍വിസിന്‍െറ ചുമതല. ഓരോ വിമാനത്തിലും സഞ്ചരിക്കേണ്ട തീര്‍ഥാടകരുടെ പട്ടിക തയാറാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു.
തീര്‍ഥാടകരുടെ പാസ്പോര്‍ട്ട് വിസ അടിക്കുന്നതിനായി നല്‍കിയിരിക്കുകയാണ്. ഒരാഴ്ചക്കകം ഇവ കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍നിന്ന് ലഭ്യമാകും.
മുന്‍ വര്‍ഷങ്ങളിലുള്ള രീതിയില്‍ ഇത്തവണയും ലഗേജുകള്‍ ക്യാമ്പില്‍നിന്ന് തന്നെ ഏറ്റുവാങ്ങുന്നതിനായി വിമാന കമ്പനിയുടെ ഓഫിസും ഇവിടെ പ്രവര്‍ത്തിക്കും. തീര്‍ഥാടകരുടെ എമിഗ്രേഷന്‍ നടപടികളുടെയടക്കം ചുമതലയുള്ള ഹജ്ജ് സെല്ലിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതായും അറിയുന്നു. ഹജ്ജ് വേളയില്‍ തീര്‍ഥാടകരെ തിരിച്ചറിയുന്നതിനുള്ള കൈച്ചങ്ങലകളും മുംബൈയില്‍ തയാറാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മുതലാണ് തീര്‍ഥാടകര്‍ക്ക് കൈച്ചങ്ങലകളാക്കിയത്. നേരത്തേ, ലോഹവളകളായിരുന്നു നല്‍കിയിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.