കാസര്‍കോട്: മലയാളികളുടെ തിരോധാന കേസുമായി ബന്ധപ്പെട്ട് യു.എ.പി.എ ചുമത്തിയ ബിഹാര്‍ സ്വദേശിനി യാസ്മിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് അന്വേഷണ ഉദ്യോഗസ്ഥനായ കാഞ്ഞങ്ങാട് ഡിവൈ. എസ്.പി സുനില്‍ ബാബു നല്‍കിയ അപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന യാസ്മിനെ വ്യാഴാഴ്ച കോടതിയില്‍ എത്തിച്ചിരുന്നില്ല. പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് ബിഹാര്‍ സിതാമര്‍ഹിയിലെ യാസ്മിന്‍ അഹമ്മദ് സാഹിദ് (29). നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് യു.എ.പി.എ ചുമത്തിയതെന്ന് പൊലീസ് വാദിച്ചു. ഉടുമ്പുന്തലയില്‍ നിന്നും കാണാതായ അബ്ദുല്‍ റാഷിദ്(30), ഭാര്യ ആയിഷ, രണ്ടര വയസ്സുള്ള മകള്‍ എന്നിവരുടെ തിരോധാനത്തെ തുടര്‍ന്ന് പിതാവ് ടി.പി. അബ്ദുല്ല ചന്തേര പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യാസ്മിന്‍ അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.