മഅ്ദനി വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയനേതൃത്വം ഇടപെടണം –പി.ഡി.പി

മലപ്പുറം: മഅ്ദനിക്ക് ബംഗളൂരുവില്‍നിന്ന് കേരളത്തിലത്തൊന്‍ സുപ്രീംകോടതി ഉപാധി വെക്കുന്നതിന് പിന്നില്‍ കര്‍ണാടക സര്‍ക്കാറിന്‍െറ ശക്തമായ എതിര്‍ നിലപാടാണെന്ന് പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കോണ്‍ഗ്രസ് ദേശീയ നേതൃത്വം, പ്രത്യേകിച്ച് രാഹുല്‍ഗാന്ധി ഇക്കാര്യത്തില്‍ അഭിപ്രായം പറയണമെന്നും പൂന്തുറ സിറാജ് ആവശ്യപ്പെട്ടു.

ആറുവര്‍ഷമായി ജുമുഅ നമസ്കാരം മുടങ്ങുന്ന അവസ്ഥയാണ് മഅ്ദനിക്ക്. കിഡ്നിക്ക് തകരാറുള്ളതിനാല്‍ ശരീരം നീരുവന്ന് ദുരിതമനുഭവിക്കുമ്പോഴും മതിയായ ചികിത്സ പോലും നിഷേധിക്കുകയാണ്. നീതിനിഷേധത്തിന്‍െറ 16 വര്‍ഷം തികയുന്ന ആഗസ്റ്റ് 17ന് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ പ്രതിഷേധ റാലിയും പി.ഡി.പി മഹാസംഗമവും സംഘടിപ്പിക്കും.

മൈക്ക് കിട്ടിയാല്‍ എന്തും പറയുന്ന പ്രകൃതമാണ് ബാലകൃഷ്ണപിള്ളക്കെന്നും പിന്നീട് മാപ്പ് പറയുന്നത് അദ്ദേഹത്തിന്‍െറ കുലത്തൊഴിലാണെന്നും സിറാജ് കുറ്റപ്പെടുത്തി. കുമ്മനം പോലും പറയാന്‍ മടിക്കുന്ന കാര്യങ്ങളാണ് ബാലകൃഷ്ണപിള്ള പറഞ്ഞത്. പിള്ളക്കെതിരെ നിയമനടപടി സ്വീകരിച്ച സര്‍ക്കാര്‍ നടപടി അഭിനന്ദിക്കാവുന്നതാണെന്നും ന്യൂനപക്ഷങ്ങളുടെ സര്‍ക്കാറിലുള്ള പ്രതീക്ഷ പിണറായി വിജയന്‍ നിലനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ബാപ്പു പുത്തനത്താണി, സലീം മുന്നിയൂര്‍ തുടങ്ങിയവരും സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.