പത്തനാപുരം: കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളക്കെതിരെ പത്തനാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. വിവാദ പ്രസംഗം നടന്ന കമുകുംചേരിയിലെ 176ാം നമ്പര്‍ എന്‍.എസ്.എസ് ഓഡിറ്റോറിയത്തിലത്തെി അന്വേഷണസംഘം വെള്ളിയാഴ്ച തെളിവെടുത്തു. പ്രസംഗം നേരിട്ട് കേട്ടവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. പത്തനാപുരം സി.ഐ പി. റെജി എബ്രഹാം, എസ്.ഐ രാഹുല്‍ രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പിള്ള പ്രസംഗിച്ചില്ളെന്ന് കരയോഗം ഭാരവാഹികള്‍ അന്വേഷണസംഘത്തിന് മുമ്പാകെ മൊഴി നല്‍കിയതായാണ് വിവരം.
കമുകുംചേരി എന്‍.എസ്.എസ് കരയോഗത്തില്‍ കഴിഞ്ഞ ഞായറാഴ്ച നടത്തിയ വിവാദ പ്രസംഗത്തിന്‍െറ ശബ്ദരേഖയാണ് സംഘത്തിന്‍െറ പക്കലുള്ളത്. പുനലൂര്‍ ഡിവൈ.എസ്.പിയുടെ നിര്‍ദേശപ്രകാരമാണ് തെളിവെടുപ്പ്. യൂത്ത് കോണ്‍ഗ്രസ് പത്തനാപുരം മണ്ഡലം കമ്മിറ്റി നല്‍കിയ പരാതിയെതുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം പത്തനാപുരം പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐ.പി.സി 153 (a), 295 (a) എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തെങ്കിലും ഉടന്‍ അറസ്റ്റ് ഉള്‍പ്പെടെ നടപടികളിലേക്ക് കടക്കേണ്ടെന്നാണ് നിര്‍ദേശം. ആവശ്യമായ തെളിവുകള്‍ ശേഖരിച്ചശേഷം മാത്രമേ തുടര്‍നടപടിയുണ്ടാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.