കൊട്ടാരക്കര: വിവാദപ്രസംഗത്തിന്‍െറ പേരില്‍ പ്രതിയാക്കപ്പെട്ട ആര്‍. ബാലകൃഷ്ണപിള്ള ഹൈകോടതിയിലേക്ക്. വ്യാഴാഴ്ച ജാമ്യമില്ലാ വകുപ്പുപ്രകാരം പത്തനാപുരം പൊലീസ് കേസെടുത്തതിനെതുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈകോടതിയെ സമീപിക്കുന്നത്. നിയമവിദഗ്ധരുമായുള്ള കൂടിയാലോചന അന്തിമഘട്ടത്തിലാണ്. ഹൈകോടതിയിലെ പ്രമുഖ അഭിഭാഷകനാകും പിള്ളക്കുവേണ്ടി കോടതിയില്‍ ഹാജരാവുക. കോടതിയുടെ തീരുമാനത്തിനുശേഷം മാത്രമേ പൊലീസ് പിള്ളയില്‍നിന്ന് മൊഴിയെടുക്കൂവെന്നാണ് സൂചന.
ഉടന്‍ മൊഴിയെടുക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ട് ഒരുവിഭാഗം പൊലീസില്‍ സമ്മര്‍ദം ശക്തമാക്കുന്നുണ്ട്. വെള്ളിയാഴ്ചയും മുസ്ലിം മതപ്രഭാഷകരുടെ യോഗം കൊട്ടാരക്കരയില്‍ചേര്‍ന്ന് ഈ ആവശ്യം ശക്തമാക്കി. മാപ്പപേക്ഷകൊണ്ട് കാര്യമില്ളെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, തന്‍െറ പ്രസംഗത്തില്‍ വിവാദഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ന്യൂനപക്ഷവിരുദ്ധനായി ചിത്രീകരിക്കാന്‍ ഗൂഢാലോചന നടന്നെന്ന മുന്‍ വിശദീകരണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പിള്ള. കോടതിയെ സമീപിച്ചശേഷമേ ഭാവി നിലപാട് അദ്ദേഹം പ്രഖ്യാപിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.