കൊച്ചി: തമ്മനം സ്വദേശിനി മെറിന്‍ എന്ന മര്‍യമിന്‍െറ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ 10 ദിവസത്തേക്കുകൂടി പൊലീസ് കസ്റ്റഡിയില്‍വിട്ടു. ഒന്നും മൂന്നും പ്രതികളും മുംബൈ സ്വദേശികളുമായ അര്‍ഷി ഖുറൈശി (45), റിസ്വാന്‍ ഖാന്‍ (53) എന്നിവരെയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍.അനില്‍കുമാര്‍ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
അന്വേഷണം പ്രാരംഭദശയിലാണെന്നും ഈ സാഹചര്യത്തില്‍ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും പുറത്തുകൊണ്ടുവരാന്‍ തുടര്‍ന്നും ചോദ്യംചെയ്യല്‍ അനിവാര്യമാണെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് കോടതി കസ്റ്റഡി അനുവദിച്ചത്. യു.എ.പി.എ നിയമപ്രകാരം കസ്റ്റഡിയില്‍ ചോദ്യംചെയ്യാന്‍ കഴിയുമെന്ന നിയമവശം ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. അതിനിടെ, കാണാതായവര്‍ തെഹ്റാനിലേക്കാണ് പോയതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍, ഇറാന്‍ ഐ.എസുമായി ഒരുബന്ധവുമില്ലാത്ത സ്ഥലമാണെന്ന് പ്രതിഭാഗം ബോധിപ്പിച്ചു.
പ്രതികളുടെ ഒരു വര്‍ഷത്തെ ടെലിഫോണ്‍ സംഭാഷണ വിശദാംശങ്ങള്‍ പരിശോധിക്കണം, ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മുംബൈയിലത്തെിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. പ്രതികളുടെ കൂട്ടാളിയായ കാസര്‍കോട് സ്വദേശി ഷാഹിദിന് കശ്മീരില്‍നിന്ന് ഫോണ്‍ ചെയ്തത് ആരാണെന്ന് കണ്ടത്തെണം തുടങ്ങിയ കാര്യങ്ങളും കസ്റ്റഡി നീട്ടാനുള്ള കാരണങ്ങളായി പൊലീസ് അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പൊലീസ് 15 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് സമര്‍പ്പിച്ചതെങ്കിലും ഇരുഭാഗം വാദവും കേട്ട ശേഷം 10 ദിവസത്തെ കസ്റ്റഡി അനുവദിക്കുകയായിരുന്നു. 2014 സെപ്റ്റംബറിലാണ് മെറിന്‍ ജേക്കബ് എന്ന പെണ്‍കുട്ടി ഇസ്ലാം സ്വീകരിച്ച് മര്‍യം എന്ന പേര് സ്വീകരിച്ചത്. മത പഠനത്തിന് സഹായിച്ചുവെന്നല്ലാതെ പ്രതികള്‍ ഒരുവിധ കുറ്റകൃത്യത്തിലുമേര്‍പ്പെട്ടിട്ടില്ളെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി.
പ്രതികള്‍ ആരെയും റിക്രൂട്ട് ചെയ്തതായോ ഇവര്‍ക്ക് ഐ.എസുമായി ബന്ധമുള്ളതായോ പൊലീസിന് ഇതുവരെ കണ്ടത്തൊനായിട്ടില്ല. വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത് എന്തിനുവേണ്ടിയാണെന്ന് സത്യവാങ്മൂലത്തിലോ റിമാന്‍ഡ് റിപ്പോര്‍ട്ടിലോ വ്യക്തമാക്കുന്നില്ളെന്നും പ്രതിഭാഗം ആരോപിച്ചു.
എന്നാല്‍, കോടതിയില്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. മെറിനെ ഐ.എസ് എന്ന തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുകയായിരുന്നുവെന്നും ആരോപിച്ച് മെറിന്‍െറ സഹോദരന്‍ എബിന്‍ ജേക്കബ് നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ചോദ്യംചെയ്യലിനും തെളിവെടുപ്പിനും ശേഷം പ്രതികളെ വീണ്ടും ഈമാസം 18 ന് ഹാജരാക്കാനാണ് നിര്‍ദേശം. ഇവരുടെ ജാമ്യാപേക്ഷയും കസ്റ്റഡി കാലാവധി കഴിഞ്ഞ ശേഷം പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.