കൽപറ്റ: മാനന്തവാടി പുളിഞ്ഞാലില്‍ വിവാഹഭ്യർത്ഥന നിരസിച്ച യുവതിക്ക് നേരെ ആസിഡ് ആക്രമണം. തടയാൻ ശ്രമിച്ച പിതാവിനും പൊളലേറ്റു. കഴിഞ്ഞദുവസം രാത്രിയാണ് ആക്രമണമുണ്ടായത്. ഇരുവരെയും മാനന്തവാടി ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും തുടർചികിൽസയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ കോഴിക്കോട് പൂതംപാറ സ്വദേശി മെൽബിൻ മാനന്തവാടി പൊലീസിൽ കീഴടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.