ചിരിക്കാം നമുക്കൊരുമിച്ച്

കോഴിക്കോട്: സ്വാതന്ത്ര്യദിനത്തി​െൻറ സന്തോഷം നാം പങ്കിടുമ്പോഴും പലപ്പോഴും സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന ഒരു കൂട്ടം കുട്ടികൾ നമുക്കിടയിലുണ്ട്. സമൂഹം നിർമ്മിച്ച ചങ്ങലകളെ ഭേദിക്കാൻ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രത്യേക പരിശീലനം നൽകുന്ന സ്മൈലിലെ സ്വാതന്ത്ര്യദിനാഘോഷവും ശ്രദ്ദേയമായി. സമൂഹത്തിൽ നന്മകൾ പകുത്തു നൽകാൻ തയ്യാറായ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഐ ലാബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'സ്മൈൽ ഡേ' യിൽ മുൻ നിരയിൽ നിന്നും മാറ്റി നിർത്തപ്പെടുന്ന കുട്ടികളുടെ വ്യത്യസ്തമായ പരിപാടികൾ അവതരിപ്പിച്ചു.

പതിനാലാംരാവ് വിജയി ഫൈസൽ കാരാട്, സമൂഹ മാധ്യമങ്ങളിലെ  താരമായ യുവ നർത്തകൻ സുഫൈദ് സുലൈമാൻ, നോവലിസ്റ്റും കലാകാരനുമായ പത്താം ക്ലാസുകാരൻ ഫെറിൻ അസ് ലം തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. സ്മൈൽ ഡയറക്ടർ സൈനബ, ഐ ലാബ് ഡയറക്ടർ നസ്മിന എം. പി എന്നിവർ ആശംസകൾ നേർന്നു.

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.