ഹജ്ജ് ആദ്യ ഹജ്ജ് വിമാനം നാളെ

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് ക്യാമ്പിന്‍െറ ഒരുക്കം പൂര്‍ത്തിയായി. ഒൗപചാരിക ഉദ്ഘാടനം ഞായറാഴ്ച വൈകുന്നേരം ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആദ്യ ഹജ്ജ് വിമാനം തിങ്കളാഴ്ച വൈകുന്നേരം 3.20ന് പുറപ്പെടും. ഈ വിമാനത്തില്‍ 450 പേരാണുണ്ടാവുക. 10214 പേരാണ് ഇക്കുറി സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പുറപ്പെടുന്നത്. ഇവരില്‍ 5356 പേര്‍ സ്ത്രീകളാണ്. പ്രതിദിനം ആയിരത്തോളം ഹാജിമാര്‍ക്ക് താമസിക്കാനും ഭക്ഷണം കഴിക്കാനും പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനുമുള്ള സൗകര്യം ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്. വിമാന അറ്റകുറ്റപ്പണി കേന്ദ്രമാണ് ഹജ്ജ് ക്യാമ്പായി പ്രവര്‍ത്തിക്കുന്നത്.

ഹാജിമാരുടെ എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകളെല്ലാം ക്യാമ്പിലായിരിക്കും. ഇത് പൂര്‍ത്തിയാക്കിയശേഷം ഹാജിമാരെ പ്രത്യേക ബസില്‍ വിമാനത്താവളത്തിലത്തെിക്കും. ഹാജിമാരുടെ ആദ്യസംഘം ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ എത്തും. ആലുവ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്നവരെ സഹായിക്കാന്‍ ഹജ്ജ് കമ്മിറ്റി വളന്‍റിയര്‍മാരുണ്ടാകും. തിങ്കളാഴ്ച പുറപ്പെടാനുളള ഹാജിമാരോട് ഞായറാഴ്ച വൈകുന്നേരം ഏഴിനുമുമ്പ് റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹജ്ജ് ക്യാമ്പ് ഉദ്ഘാടന ചടങ്ങില്‍ മന്ത്രി കെ.ടി. ജലീല്‍ അധ്യക്ഷത വഹിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.