പയ്യന്നൂര്‍: രണ്ട് രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികളെ ഒരേ വാഹനത്തില്‍ കൊണ്ടുവന്നത് പയ്യന്നൂര്‍ കോടതി പരിസരത്ത് സംഘര്‍ഷത്തിനിടയാക്കി. അക്രമികള്‍ പൊലീസ് വാഹനത്തിന്‍െറ ചില്ല് തകര്‍ത്തു. ചൊവ്വാഴ്ച രാവിലെ 11.30ഓടെ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി പരിസരത്താണ് സംഭവം. സി.പി.എം പ്രവര്‍ത്തകന്‍ കുന്നരുവിലെ ധനരാജ് കൊലക്കേസിലെ രണ്ട് പ്രതികളെയും ബി.ജെ.പി പ്രവര്‍ത്തകന്‍ സി.കെ. രാമചന്ദ്രന്‍ വധക്കേസിലെ മൂന്ന് പ്രതികളെയുമാണ് കോടതിയില്‍ ഹാജരാക്കാന്‍ കണ്ണൂരില്‍നിന്ന് ടെംപോ ട്രാവലറില്‍ കൊണ്ടുവന്നത്.
രാമചന്ദ്രന്‍ വധക്കേസില്‍ പ്രതികളായ ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി ടി.സി.വി. നന്ദകുമാര്‍, റിനീഷ്, പ്രശോഭ് എന്നിവരും ധനരാജ് വധക്കേസിലെ പ്രതികളായ വൈശാഖ്, മനൂപ് എന്നിവരുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഈ സമയം കോടതി പരിസരത്തുണ്ടായിരുന്ന സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം നടന്നു. കോടതിയില്‍ ഹാജരാക്കിയവരെ തിരിച്ച് വണ്ടിയില്‍ കയറ്റാന്‍ കൊണ്ടുവരുമ്പോഴാണ് ഒരു സംഘം വാഹനം തടയാന്‍ ശ്രമിച്ചതും വാഹനത്തിന്‍െറ സൈഡ് ഗ്ളാസ് തകര്‍ത്തതും. കൂടുതല്‍ പൊലീസത്തെിയാണ് സംഘര്‍ഷം ഒഴിവാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.