കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരനെ തെരുവുനായ ആക്രമിച്ചു

കൊട്ടാരക്കര/കൊല്ലം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. മകനെ രക്ഷിക്കാന്‍ ശ്രമിച്ച മാതാവിനും കടിയേറ്റു. കൊട്ടാരക്കര മാറനാട് ചിറ്റാകോട് പെരുമ്പള്ളില്‍ വീട്ടില്‍ ബിനു പണിക്കര്‍-സുജ ദമ്പതികളുടെ മകന്‍ അലന്‍ ജി. പണിക്കരെയാണ് നായ ആക്രമിച്ചത്. കീഴ്ച്ചുണ്ട് വേര്‍പെട്ട കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാവിലെ 11നാണ് സംഭവം. സഹോദരന്‍ ആല്‍ബിനൊപ്പം (11) വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അലനെ നായ ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് വീട്ടിനുള്ളില്‍നിന്ന് ഓടിയിറങ്ങിയ മാതാവ് സുജ, അലനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നായ അലനെ കടിച്ചുകുടഞ്ഞു. ഒടുവില്‍ നായയുടെ കാലില്‍ പിടിച്ച് ദൂരേക്ക് വലിച്ചുമാറ്റി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനിടെ സുജയുടെ വലത് കൈക്കും തുടയിലും കടിയേറ്റു.ബന്ധുക്കളത്തെി ഇരുവരെയും കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ചു. പ്രഥമശുശ്രൂഷ നല്‍കിയശേഷം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കീഴ്ച്ചുണ്ടിലെ മുറിവ് മാരകമായതിനാല്‍ അലനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. വീടിനുസമീപത്തെ പറമ്പില്‍ ഇറച്ചിക്കടകളില്‍നിന്നുള്ള അവശിഷ്ടങ്ങളും ഹോട്ടല്‍ മാലിന്യങ്ങളും നിക്ഷേപിക്കുന്നതിനാല്‍ നായശല്യം രൂക്ഷമാണെന്ന് അലന്‍െറ ബന്ധുക്കള്‍ പറഞ്ഞു. പിതാവ് ബിനു ഗള്‍ഫിലാണ്. നായയുടെ കടിയേറ്റ് പേയിളകി അമ്പലപ്പുറം ഉണ്ണിക്കൃഷ്ണന്‍ മരിച്ചത് കഴിഞ്ഞദിവസമാണ്.

ഇതരസംസ്ഥാന തൊഴിലാളിയെയും കടിച്ചു; നായയെ തല്ലിക്കൊന്നു
കൊട്ടാരക്കര: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരനെ ആക്രമിച്ച തെരുവുനായ ഇതരസംസ്ഥാന തൊഴിലാളിയെയും കടിച്ചു. വൈകീട്ട് അഞ്ചോടെ വട്ടമണ്‍കാവ് ക്ഷേത്രത്തിനു സമീപം മഹാദേവ കട്ട കമ്പനിയിലെ തൊഴിലാളിയായ ബംഗാള്‍ സ്വദേശി സജന്‍റോയിക്കാണ് (19) കടിയേറ്റത്. തുടര്‍ന്ന് കമ്പനിയിലെ തൊഴിലാളികള്‍ നായയെ തല്ലിക്കൊന്നു. രാവിലെ ജോലിക്ക് പോകാന്‍ ബസ് കാത്തുനിന്ന മധ്യവയസ്കനും തെരുവുനായയുടെ കടിയേറ്റു. എഴുകോണ്‍ കോളന്നൂര്‍ ദേവു ഭവനില്‍ കെ. ദേവരാജനാണ് (56) കടിയേറ്റത്. എഴുകോണ്‍ കുമാര്‍ ബാങ്ക് മുക്കില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന ദേവരാജന്‍െറ കൈയില്‍ നായ ചാടിക്കടിക്കുകയായിരുന്നു. കൊട്ടാരക്കര തലൂക്കാശുപത്രിയില്‍ എത്തിച്ച് ശ്രുശൂഷ നല്‍കി വിട്ടയച്ചു.

നൃത്ത വിദ്യാര്‍ഥിനിക്ക് നായയുടെ കടിയേറ്റു
പത്തിരിപ്പാല (പാലക്കാട്): കിള്ളിക്കുറുശ്ശി മംഗലത്ത് നൃത്ത വിദ്യാര്‍ഥിനിക്ക് തെരുവുനായയുടെ കടിയേറ്റു. ലെക്കിടി മംഗലം നമ്പ്യയത്ത് കുണ്ടില്‍ ഉണ്ണികൃഷ്ണന്‍െറ മകള്‍ കൃഷ്ണപ്രിയക്കാണ് (17) കിള്ളിക്കുറുശ്ശി അമ്പലം റോഡില്‍ കടിയേറ്റത്. ബുധനാഴ്ച രാവിലെ 7.45നാണ് നായകള്‍ കൂട്ടത്തോടെയത്തെി കൃഷ്ണപ്രിയയെ കടിച്ച് പരിക്കേല്‍പ്പിച്ചത്. ഇടത് കാലില്‍ കടിയേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.