വൈത്തിരി: ദുരിതങ്ങളുടെ മലമുകളിലാണ് 65കാരനായ നൂഞ്ചന്‍െറ ജീവിതം. വിവാഹിതരായ ഇരട്ട മക്കള്‍ മനസ്സിന്‍െറ താളംതെറ്റിയ നിലയില്‍ കഴിയുമ്പോള്‍ തളര്‍ന്നിരിക്കാനൊന്നും ഈ ആദിവാസി വൃദ്ധന് കഴിയില്ല. കാരണം, ഈ പ്രായത്തിലും നൂഞ്ചന്‍ കൂലിപ്പണിക്ക് പോയാല്‍ മാത്രമേ ജീവിതം മുന്നോട്ടുപോകൂ. മക്കള്‍ക്കൊപ്പം ഭാര്യ നാരായണിയും ഇടക്കിടെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചുതുടങ്ങിയതോടെ ജീവിതം കൂടുതല്‍ ദുരിതമയമായി. വല്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍, പട്ടികവര്‍ഗ വികസന വകുപ്പ് അധികൃതരുടെ സഹായം പ്രതീക്ഷിക്കുകയാണ് പണിയ വിഭാഗക്കാരനായ നൂഞ്ചന്‍.
പൂക്കോട് ആദിവാസി കോളനിയായ അമ്പയെന്ന സ്ഥലത്താണ് കുടുംബം താമസിക്കുന്നത്. 37 വയസ്സുള്ള ഇരട്ടകളായ ബാബുവും ബേബിയും ഒമ്പതു വര്‍ഷം മുമ്പാണ് മനോരോഗികളായത്്. പിന്നീട് ഇരുവരും തീര്‍ത്തും മൗനികളായി. ബാബുവിനും ബേബിക്കും മൂന്നു മക്കള്‍ വീതമാണുള്ളത്. ഇരുവരുടെയും ഭാര്യമാര്‍ കൂടെയുണ്ട്. മക്കളെല്ലാം പല സ്ഥലങ്ങളിലായി ഹോസ്റ്റലില്‍ താമസിച്ചുപഠിക്കുന്നു.
നൂഞ്ചന്‍െറ മറ്റൊരു മകള്‍ ലീല കല്‍പറ്റയിലാണ് താമസം. തളിപ്പുഴ റേഷന്‍ഷാപ്പില്‍നിന്ന് സൗജന്യമായി ലഭിക്കുന്ന 10 കിലോ അരിയാണ് കുടുംബത്തിന്‍െറ വലിയ ആശ്വാസം. അതു വാങ്ങി വീട്ടിലത്തെണമെങ്കില്‍ നാലു കിലോമീറ്ററിലധികം കുത്തനെയുള്ള കാട്ടുവഴിയിലൂടെ നടന്നത്തെണം. പൂക്കോട് നവോദയ സ്കൂള്‍ കഴിഞ്ഞ് ദുര്‍ഘട പാതയിലൂടെയാണ് മലമുകളിലേക്കുള്ള സഞ്ചാരം.
മക്കളുടെ രോഗം മൂര്‍ധന്യാവസ്ഥയിലത്തെുമ്പോള്‍ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലത്തെിക്കും. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ ഇവര്‍ അക്രമാസക്തരാകും. ഏതാനും വര്‍ഷം മുമ്പ് 50,000 രൂപ അനുവദിച്ചുകിട്ടിയതല്ലാതെ ഒരന്വേഷണം പോലും സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടായില്ളെന്ന് നൂഞ്ചന്‍ പറയുന്നു. ഭാര്യയെ ഒറ്റക്ക് പുറത്തുവിടാനും കഴിയില്ല. തൊട്ടയല്‍പക്കത്തൊന്നും വീടുകളില്ലാത്തതുകൊണ്ട് കാര്യങ്ങളെല്ലാം നൂഞ്ചന്‍ ഒറ്റക്കാണ് ചെയ്യുന്നത്. മക്കളെ ആശുപത്രിയിലത്തെിക്കാന്‍ വിളിച്ചാല്‍ അധികൃതരുടെ സഹായത്താല്‍ ആംബുലന്‍സ് ലഭിക്കുന്നത് ഏറെ ആശ്വാസമാകുന്നുണ്ട്. തന്‍െറ കാലശേഷം എന്ത് എന്നതാണ് ഇപ്പോള്‍ നൂഞ്ചനെ അലട്ടുന്ന പ്രധാന പ്രശ്നം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.