പുണ്യഭൂമിയിലേക്ക് ‘കുഞ്ഞുഹാജി’യും

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഏറ്റവും പ്രായം കുറഞ്ഞ തീര്‍ഥാടകനായ എട്ടുമാസം പ്രായമുള്ള കുട്ടി വ്യാഴാഴ്ച പുണ്യഭൂമിയിലേക്ക് പുറപ്പെട്ടു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മുജീബ് റഹ്മാന്‍-സഫറ ദമ്പതികളുടെ മൂന്നുമക്കളില്‍ ഇളയവനായ മുഹമ്മദ് അസ്ഹറാണ് യാത്ര തിരിച്ചത്. പിതാവിനും മാതാവിനുമൊപ്പമാണ് യാത്ര. തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും അപേക്ഷിച്ചതിനത്തെുടര്‍ന്ന് നറുക്കെടുപ്പില്ലാതെയാണ് ദമ്പതികളെ ഹജ്ജിന് തെരഞ്ഞെടുത്തത്.

രണ്ടുവയസ്സില്‍ താഴെയുള്ള കുട്ടികളെ മാതാവിനൊപ്പം ഹജ്ജ് യാത്രക്ക് അനുവദിക്കാറുണ്ട്. ഇതേതുടര്‍ന്നാണ് അസ്ഹറിന് ഈ സൗഭാഗ്യം ലഭിച്ചത്.
ക്യാമ്പില്‍ ഇഹ്റാം വസ്ത്രം കുഞ്ഞിനെ ധരിപ്പിച്ചു. ഹജ്ജ് കമ്മിറ്റി അംഗം തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഈ വര്‍ഷം ഹജ്ജ് കമ്മിറ്റി മുഖേന രണ്ട് വയസ്സില്‍ താഴെയുള്ള ഒമ്പത് കുട്ടികള്‍ക്കാണ് ഹജ്ജിന് അവസരം ലഭിച്ചിട്ടുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.