കൊച്ചി: എം.എല്‍.എ ഹോസ്റ്റലിലെ ഫോണില്‍നിന്ന് ‘അജ്ഞാത’നും സരിത.എസ്.നായരെ വിളിച്ചതായി രേഖകള്‍. സോളാര്‍ കമീഷന്‍ ശേഖരിച്ച ഫോണ്‍വിളി രേഖകളിലാണ് എം.എല്‍.എ ഹോസ്റ്റലിലെ ഒരു ലാന്‍ഡ് നമ്പറില്‍നിന്ന് സരിതയുടെ രണ്ട് മൊബൈല്‍ ഫോണുകളിലേക്കും തിരിച്ചും പലവട്ടം വിളിച്ചതായി തെളിഞ്ഞത്. വെള്ളിയാഴ്ച സോളാര്‍ കമീഷനില്‍ ഹാജരായ യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനെ ഈ രേഖകള്‍ കാണിച്ചെങ്കിലും നിലവില്‍ എം.എല്‍.എ അല്ലാത്ത തനിക്ക് ഹോസ്റ്റലില്‍ സ്ഥിരം മുറിയില്ളെന്നും മുന്‍ സ്പീക്കര്‍, മന്ത്രി എന്ന നിലകളില്‍ താല്‍ക്കാലിക മുറി മാത്രമാണ് അനുവദിക്കൂവെന്നുമായിരുന്നു മറുപടി. താനുമായി ബന്ധപ്പെട്ട് ഇത്തരമൊരു ലാന്‍ഡ് നമ്പര്‍ ഓര്‍മയിലില്ളെന്നും പരിശോധിച്ചശേഷം മറുപടി നല്‍കാമെന്നും അദ്ദേഹം കമീഷനെ അറിയിച്ചു.
സരിതയേയോ ബിജുവിനേയോ താന്‍ കാണുകയോ സംസാരിക്കുകയോ ഉണ്ടായിട്ടില്ളെന്നും പി.പി. തങ്കച്ചന്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.