യാത്രക്കാര്‍ ബഹളം കൂട്ടി; 3000ത്തോളം പേരെ ബസുകളില്‍ എറണാകുളത്തെത്തിച്ചു

ചാലക്കുടി: റെയില്‍ ഗതാഗതം മുടങ്ങിയതോടെ അസമയത്ത്  യാത്രക്കാര്‍ വലഞ്ഞു. വഴിയില്‍ കുടുങ്ങിയ 3,000ത്തോളം യാത്രക്കാരെ റെയില്‍വേ ബസുകളില്‍ എറണാകുളത്തത്തെിച്ചു. ചാലക്കുടിയിലും പുതുക്കാടും നിര്‍ത്തിയിടേണ്ടി വന്ന തീവണ്ടികളിലെ യാത്രക്കാരെയാണ് റെയില്‍വേ അടിയന്തരമായി എറണാകുളത്ത് എത്തിച്ചത്.
ഗതാഗതം ഉടന്‍ ശരിയാക്കാനുള്ള സാധ്യത ഇല്ളെന്ന് മനസ്സിലായ അധികൃതര്‍ ടിക്കറ്റ് റദ്ദ് ചെയ്ത് ബാക്കി പണം തിരിച്ചു നല്‍കാന്‍ തീരുമാനിച്ചു. പുലര്‍ച്ചെ 2.45 ഓടെ ചാലക്കുടിയില്‍ പിടിച്ചിട്ട മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസില്‍1500 ഓളം യാത്രക്കാര്‍   ഉണ്ടായിരുന്നു. മിക്കവരും നല്ല ഉറക്കത്തിലായിരുന്നു. ഉണര്‍ന്നപ്പോള്‍ ട്രെയിന്‍ പോകുന്നില്ളെന്ന് കണ്ടപ്പോള്‍ യാത്രക്കാര്‍ ബഹളം കൂട്ടി.  ടിക്കറ്റ് റദ്ദ് ചെയ്ത് തുക മടക്കിക്കൊടുക്കാമെന്ന് പറഞ്ഞെങ്കിലും അസമയത്ത് വാഹനം കിട്ടില്ളെന്ന് ചൂണ്ടിക്കാട്ടി യാത്രക്കാര്‍  പ്രതിഷേധിച്ചു. ഇതോടെ,  ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് എറണാകുളം വരെ ബസില്‍ എത്തിക്കാമെന്ന് സമ്മതിച്ചു.  ചാലക്കുടി കെ.എസ്.ആര്‍.ടി.സിയില്‍ ബസുകള്‍ക്കായി അധികൃതര്‍ ബന്ധപ്പെട്ടപ്പോള്‍ ഡ്രൈവര്‍മാരില്ലാത്തതിനാല്‍ ബസുകള്‍ വിട്ടുകിട്ടിയില്ല. തുടര്‍ന്ന് എറണാകുളത്ത് നിന്ന് മൂന്ന് കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഏര്‍പ്പാടാക്കി. അവയില്‍ ട്രിപ്പുകളായി ട്രെയിനിലുണ്ടായിരുന്നവരെ എറണാകുളത്ത് എത്തിച്ചു. യാത്രക്കാരില്‍ കുറച്ചുപേര്‍ അവിടെനിന്ന് കെ.എസ്.ആര്‍.ടി.സിയിലും  കുറേപേര്‍ എറണാകുളം സ്റ്റേഷനില്‍നിന്ന് മറ്റ് തീവണ്ടികളിലും  യാത്ര തുടര്‍ന്നു. രാവിലെ ഒമ്പതോടെയാണ് പിടിച്ചിട്ട തീവണ്ടിയിലെ യാത്രക്കാര്‍   ചാലക്കുടി സ്റ്റേഷന്‍ വിട്ടത്.  
ജയന്തി ജനത എക്സ്പ്രസ് അപകടവിവരം അറിഞ്ഞ് പുതുക്കാട് സ്റ്റേഷനില്‍ യാത്ര അവസാനിപ്പിച്ചു. ഇതിലും 1,500ഓളം യാത്രക്കാരുണ്ടായിരുന്നു. ഇതിലെ യാത്രക്കാര്‍ക്ക് വേണ്ടിയും  പ്രത്യേകം ബസ് ഏര്‍പ്പാടാക്കി. അപകടത്തത്തെുടര്‍ന്ന് നിര്‍ത്തിവെച്ച ഒരു ഭാഗത്തുള്ള തീവണ്ടി ഗതാഗതം ഞായറാഴ്ച രാത്രിയോടെയും മറുഭാഗത്തേക്ക് തിങ്കളാഴ്ച പുലര്‍ച്ചെയോടെയും ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.