ചവറ: വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ കയറണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റല്ളെന്ന് പി.കെ. ശ്രീമതി എം.പി. വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ കയറിയാല്‍ തടയാന്‍ ആര്‍ക്കും അധികാരമില്ല.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച പ്രതിനിധി സമ്മേളനം ചവറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മുഖ്യമന്ത്രിയും മന്ത്രിമാരും ശബരിമലയില്‍ സ്ത്രീകള്‍ക്ക് വേണ്ടി വാദിക്കുമ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് രോഷം കൊണ്ടിട്ട് കാര്യമില്ല.
ഹജ്ജിന് സ്ത്രീകള്‍ പോകുന്നതുപോലെ ശബരിമലയിലും സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്നും എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.