തിരുവനന്തപുരം: രണ്ട് കോടി രൂപ കോഴ നൽകിയെന്ന ബാറുടമ ബിജു രമേശിന്‍റെ ആരോപണത്തിനെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മാനനഷ്ടക്കേസ് ഫയൽ ചെയ്യും. ഇതിന് മുന്നോടിയായി ബിജു രമേശിന് വക്കീൽ നോട്ടീസ് അയക്കും. അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് നിയമനടപടി സ്വീകരിക്കുന്നതെന്ന് ചെന്നിത്തല അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എക്സൈസ് മന്ത്രി കെ. ബാബുവിന്‍റെ നിർദേശ പ്രകാരം കെ.പി.സി.സി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തലക്ക് രണ്ട് കോടി രൂപ കൈമാറിയെന്നാണ് ബാറുടമ ബിജു രമേശ് ചാനൽ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. കെ.പി.സി.സി ആസ്ഥാനത്ത് എത്തി ചെന്നിത്തലക്ക് നേരിട്ടാണ് പണം കൈമാറിയതെന്നും ബിജു പറഞ്ഞിരുന്നു.
അതേസമയം, ബിജുവിന്‍റെ ആരോപണം അടിസ്ഥാനരഹിതമെന്ന് ചെന്നിത്തല പ്രതികരിച്ചു. രസീത് നൽകി മാത്രമേ കെ.പി.സി.സി വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ പണം വാങ്ങാറുള്ളൂ. ഇതിന്‍റെ കണക്ക് എല്ലാ വർഷവും ഒാഡിറ്റ് ചെയ്ത് തെരഞ്ഞെടുപ്പ് കമീഷന് കൈമാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.