33 സ്പെഷ്യൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അഎയ്ഡഡ് സ്പെഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളായ മലപ്പുറം ജില്ലയിലെ മലാപ്പറമ്പ് അസീസി സ്കൂള്‍ ഫോര്‍ ദ ഡഫ്, പാലക്കാട് ജില്ലയിലെ വെസ്റ്റ് യാക്കര ശ്രവണ-സംസാര ഹയര്‍ സെക്കന്‍ററി സ്കൂള്‍ എന്നിവയിലെ സ്വാശ്രയ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് എയ്ഡഡ് പദവി അനുവദിച്ചു.  വാഴക്കാട് കാരുണ്യഭവന്‍ സ്കൂള്‍ ഫോര്‍ ഡഫിന് കൊമേഴ്സ് അല്ളെങ്കില്‍ ഹ്യുമാനിറ്റീസ് ബാച്ച് അനുവദിച്ച് ഹയര്‍ സെക്കന്‍ഡറി/എയ്ഡഡ് സ്കൂളാക്കി അപ്ഗ്രേഡ് ചെയ്യുന്നതാണ്.

സ്ത്രീ ശക്തി ലോട്ടറി

സ്ത്രീകളുടെ പ്രത്യേകിച്ച് വിഷമത അനുഭവിക്കുന്ന വിഭാഗങ്ങളുടെ മൊത്തത്തിലുള്ള വികസനത്തിനും ശാക്തീകരണത്തിനുമായി സ്ത്രീ ശക്തി സ്കീം നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 40 രൂപ മുഖവിലയുള്ള ധനശ്രീ ലോട്ടറിയെ പുനര്‍നാമകരണം ചെയ്ത് സമ്മാന പുന:സംഘടന നടത്തി 50 രൂപ മുഖവിലയുള്ള സ്ത്രീശക്തി ലോട്ടറി എന്ന പേരിലാക്കി ഇതില്‍നിന്നുള്ള മുഴുവന്‍ വരുമാനവും സ്ത്രീ ശക്തി സ്കീമിന് ഉപയോഗിക്കും.  ഈ തുക സാമൂഹ്യനീതി വകുപ്പിനുകീഴിലുള്ള കേരള സംസ്ഥാന സാമൂഹ്യ സുരക്ഷാമിഷന് നല്‍കും.

സ്ത്രീകളുടെ ജോലി പങ്കാളിത്തം വര്‍ധിപ്പിക്കുക, കഷ്ടതയനുഭവിക്കുന്ന സ്ത്രീകളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, ഉന്നതവിദ്യാഭ്യാസത്തിന് സഹായം, അംഗവൈകല്യമുള്ള സ്ത്രീകളെ സഹായിക്കുക, സ്ത്രീകള്‍ നയിക്കുന്ന കുടുംബങ്ങള്‍ക്കും അത്തരം കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കും സഹായം നല്‍കുക, വൃദ്ധകള്‍, മാനസിക വെല്ലുവിളി നേരിടു സ്ത്രീകള്‍ എന്നിവര്‍ക്ക് സഹായം നല്‍കുക, വിവാഹ ധനസഹായം, വിധവകള്‍ക്കുള്ള ധനസഹായം എന്നിവ ഉള്‍പ്പെട്ടതാണ് സ്ത്രീശക്തി പദ്ധതി.   

കെല്ലിലെ ശമ്പള പരിഷ്കരണം അംഗീകരിച്ചു

കെല്‍ മാനേജ്മെന്‍റും തൊഴിലാളി സംഘടനകളും തമ്മില്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണറുടെ സാന്നിദ്ധ്യത്തില്‍ ഒപ്പുവെച്ച കരാറിന് അംഗീകാരം നല്‍കി. ശമ്പള വര്‍ധനവും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച കരാറാണിത്. 21 ശതമാനം ശമ്പള വര്‍ധനവാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതുമൂലം പ്രതിമാസം 15.24 ലക്ഷം രൂപയുടെ ബാധ്യതയുണ്ടാകും. എന്നാല്‍ ഉത്പാദന വര്‍ധനവിലൂടെ പ്രതിമാസം 26.80 ലക്ഷം രൂപ അധിക വരുമാനം പ്രതീക്ഷിക്കുന്നു. 24 ശതമാനം ഉത്പാദന വര്‍ധനവാണ് ഉറപ്പു നല്‍കിയിരിക്കുന്നത്.  ദീര്‍ഘകാല കരാറിന് 01.12.2013 മുതല്‍ പ്രാബല്യമുണ്ട്.  
 
ഹരിപ്പാട് മെഡിക്കല്‍ കോളേജ്: ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസ പാക്കേജ്

ഹരിപ്പാട് നിയോജക മണ്ഡലത്തിലെ കരുവാറ്റയില്‍ സ്ഥാപിക്കുന്ന പുതിയ മെഡിക്കല്‍ കോളേജിനായി സ്ഥലം ഏറ്റെടുത്തപ്പോള്‍ ഭൂമി നഷ്ടപ്പെട്ട 27 കുടുംബങ്ങള്‍ക്ക് പ്രത്യേക പുനരധിവാസ പാക്കേജ് അനുവദിച്ചു. സ്വന്തമായി സ്ഥലമോ മറ്റ് വസ്തുവകകളോ ഇല്ലാത്തവര്‍ക്ക് 5 സെന്‍റ് സ്ഥലവും കുടുംബത്തിലെ ഒരാള്‍ക്ക് ഹരിപ്പാട് മെഡിക്കല്‍ കോളേജില്‍ ജോലിയും നല്‍കും. ഭൂമി പൂര്‍ണമായും നഷ്ടപ്പെട്ട പട്ടികജാതി/പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും, സര്‍ക്കാര്‍-തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭവന/ധനസഹായ പദ്ധതി പ്രകാരം ലഭിച്ച സ്ഥലം പൂര്‍ണമായും നഷ്ടപ്പെടുന്നവര്‍ക്കും 5 സെന്‍റ് ഭൂമി വീതം നല്‍കും. പാക്കേജ് നടപ്പാക്കാന്‍ ആലപ്പുഴ കലക്ടര്‍ക്ക് 94.85 ലക്ഷം രൂപ അനുവദിക്കുകയും 72.37 ആര്‍ ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കുകയും ചെയ്തു.

മത്സ്യത്തൊഴിലാളി വീടിന് 10 കോടി കൂടി

ഭവന രഹിതരായ 700 മത്സ്യത്തൊഴിലാളികള്‍ക്ക് 2 ലക്ഷം രൂപ നിരക്കില്‍ വാസയോഗ്യമായ ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന് 10 കോടി രൂപ കൂടി അനുവദിക്കും. സമാശ്വാസ പദ്ധതിയിന്‍കീഴില്‍ ബാക്കിയുള്ള തുകയും തീരദേശ വികസന കോര്‍പറേഷനില്‍ അവശേഷിക്കുന്ന തുകയും ചേര്‍ത്താണ് ഇത്രയും തുക അനുവദിക്കുന്നത്.

കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍

കോട്ടയം ജില്ലയിലെ തലപ്പാടിയിലുള്ള എം.ജി. യൂണിവേഴ്സിറ്റി ക്യാമ്പസില്‍ 50 കിടക്കകളോടു കൂടി പുതുതായി ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ ആരംഭിക്കും.  ഇതിനുള്ള കെട്ടിടവും അനുബന്ധ സാമഗ്രികളും ആരോഗ്യ വകുപ്പ് ഏറ്റെടുക്കുന്നതും പ്രസ്തുത സ്ഥലത്ത് ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ ആരംഭിക്കുന്നതുമാണ്.  ഇതിന് 7 തസ്തികകള്‍ സൃഷ്ടിക്കും.

കേരള റേഷന്‍ വ്യാപാരി ക്ഷേമനിധി

കേരള റേഷന്‍ വ്യാപാരി ക്ഷേമനിധിയിലേക്ക് റേഷന്‍ വ്യാപരികളുടെ പ്രതിമാസ അംശാദായം 200 രൂപയായും പെന്‍ഷന്‍ പ്രതിമാസം 1500 രൂപയായും വര്‍ദ്ധിപ്പിക്കും. ക്ഷേമനിധിയുടെ ശിപാര്‍ശ പ്രകാരം അംശാദായ വര്‍ദ്ധനവ് നടപ്പില്‍ വരുത്തി 3 മാസം കഴിഞ്ഞതിനു ശേഷം മാത്രം പെന്‍ഷന്‍ വര്‍ധനവ് പ്രാബല്യത്തില്‍ വരുത്തുന്നതാണ്.

എക്സൈസില്‍ വനിതകള്‍

എക്സൈസ് വകുപ്പില്‍ വനിതകളുടെ പ്രാതിനിധ്യം ഉയര്‍ത്തുന്നതിലേക്കായി വനിതാ എക്സൈസ് ഓഫീസര്‍മാരുടെ 140 തസ്തികകള്‍ പുതുതായി സൃഷ്ടിക്കും.

അധ്യാപക തസ്തിക

ഓണേഴ്സ് ബിരുദ കോഴ്സുകള്‍ അനുവദിച്ച നാല് സര്‍ക്കാര്‍ കോളേജുകളില്‍ 14 അദ്ധ്യാപക തസ്തികകള്‍ സൃഷ്ടിക്കും. സര്‍ക്കാര്‍ വനിതാ കോളേജ്, തിരുവനന്തപുരം, ഇംഗ്ളീഷ് (4), മഹാരാജാസ് കോളേജ്, എറണാകുളം, എക്കണോമിക്സ് (2), ഗവണ്‍മെന്‍റ് വിക്ടോറിയ കോളേജ്, പാലക്കാട്, കൊമേഴ്സ് (4), ഗവണ്‍മെന്‍റ് ബ്രണ്ണന്‍ കോളേജ്, തലശേരി,  മാത്തമാറ്റിക്സ് (4) എീ തസ്തികളാണു സൃഷ്ടിക്കുന്നത്.

സീനിയറാക്കി സ്ഥാനക്കയറ്റം

വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ 16180-29180 എ ശമ്പള സ്കെയിലില്‍ നിയമിതരായവരും ആഴ്ചയില്‍ 12 മണിക്കൂറോ അതില്‍ കൂടുതലോ ജോലിഭാരമുള്ളതുമായ സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലെ എല്ലാ നോ വൊക്കേഷണല്‍ (ജൂനിയര്‍) അധ്യാപകര്‍ക്കും 20740-36140 എ ശമ്പള സ്കെയില്‍ നല്‍കി നോ വൊക്കേഷണല്‍ (സീനിയര്‍) അധ്യാപകരായി സ്ഥാനക്കയറ്റം നല്‍കും.  ഇതിനു ബന്ധപ്പെ" സ്പെഷ്യല്‍ റൂള്‍സ് ഭേദഗതി ചെയ്യും. ജോലിഭാരം ക്രമീകരിക്കുമ്പോള്‍ പുതുതായി അധ്യാപക തസ്തികള്‍ സൃഷ്ടിക്കുതല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.