ഈ വർഷം 25 കാമ്പസ്​ പാർക്കുകൾക്ക്​ അനുമതി -മന്ത്രി പി. രാജീവ്​

തിരുവനന്തപുരം: കാമ്പസ്​ വ്യവസായ പാർക്കുകൾക്കായി 80 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്​ അപേക്ഷ സമർപ്പിച്ചതെന്നും ഈ വർഷം 25 പാർക്കുകൾക്ക്​ അനുമതി നൽകു​മെന്നും ​വ്യവസായ മ​ന്ത്രി പി. രാജീവ്​. പദ്ധതിയുടെ സംസ്ഥാന തല ഉദ്​ഘാടനം തിരുവനന്തപുരത്ത്​ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വ്യവസായ സംരംഭകളും ഉന്നത വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളും തമ്മിൽ വലിയ വിടവ്​ നിലനിൽക്കുന്നുണ്ട്​. ഇതിനു​ പരിഹാരമായാണ്​ കാമ്പസ്​ പാർക്കുകൾ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത്​ പുതിയ ​ വ്യവസായ സംരംഭങ്ങൾക്കുള്ള പരിമിതി ഭൂമി ലഭ്യമല്ല എന്നുള്ളതാണ്​. തമിഴ്​നാട്ടിൽ 1000 ഏക്കർ ഭൂമി ഏറ്റെടുക്കാൻ രണ്ടു​പേരോട്​ സംസാരിച്ചാൽ മതി. കേരളത്തിൽ പക്ഷേ, 1000 ഏക്കറിന്​ 500 പേരോടെങ്കിലും സംസാരിക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ചരിത്രപരമായ നേട്ടവും വിപ്ലവവുമായിരിക്കും കാമ്പസ്​ പാർക്കുക​ളെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ സെക്രട്ടറി എ.പി.എം. മുഹമ്മദ്​ ഹനീഷ്​, കോളജ്​ വിദ്യാഭ്യാസ വകുപ്പ്​ ഡയറക്ടർ കെ. സുധീർ, വ്യവസായ ഡയറക്​ടർ എസ്​. ഹരികിഷോർ, കിൻഫ്ര ​മാനേജിങ്​ ഡയറക്ടർ സന്തോഷ്​ കോശി തോമസ്​ തുടങ്ങിയവർ പ​ങ്കെടുത്തു.

കുറഞ്ഞത്‌ അഞ്ച് ഏക്കർ ഭൂമിയുള്ള സർക്കാർ-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ്​ കാമ്പസ്‌ വ്യവസായ പാർക്കിനായി അപേക്ഷിക്കാനാവുക. ആർട്സ് ആൻഡ്​​​ സയൻസ് കോളജുകൾ, പ്രഫഷനൽ കോളജുകൾ, പോളിടെക്നിക്കുകൾ, ഐ.ടി.ഐകൾ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം പദ്ധതിക്ക് കീഴിൽ വരും. കാമ്പസുകളിൽ സ്റ്റാൻഡേഡ്​ ഡിസൈൻ ഫാക്ടറി സ്ഥാപിക്കുന്നതിന്‌ കുറഞ്ഞത്‌ രണ്ട് ഏക്കർ ഭൂമിയാണ്‌ വേണ്ടത്. 30 വർഷത്തേക്കാണ് പെർമിറ്റ്‌ അനുവദിക്കുക.

Tags:    
News Summary - Permission for 25 campus parks this year says Minister P Rajeev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.